വിജയ് നായരാണ് ഇടപാടുകള്‍ നടത്തിയതെങ്കില്‍ സിസോദിയ എങ്ങനെ പ്രതിയാകും;ഡല്‍ഹി മദ്യനയ കേസില്‍ ഇഡിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി,മനീഷ് സിസോദിയയ്‌ക്കെതിരെയുള്ള തെളിവ് എവിടെയെന്ന് കോടതിയുടെ ചോദ്യം,സിസോദിയയ്ക്ക് നേരിയ ആശ്വാസമായ് കോടതിയുടെ നടപടി

മലയാളി വ്യവസായിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായരാണ് മദ്യനയ കേസിലെ ഇടപാടുകള്‍ നടത്തിയതെങ്കില്‍ മനീഷ് സിസോദിയ എങ്ങനെ പ്രതിയാകുമെന്ന ചോദ്യവുമായി സുപ്രീം കോടതി. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്കെതിരെയുള്ള തെളിവ് എവിടെ എന്ന് അന്വേഷണ ഏജന്‍സികളോട് സുപ്രീം കോടതി ചോദിച്ചു. ദില്ലി മദ്യനയ അഴിമതിയിലെ ഇ ഡി കേസില്‍ മനീഷ് സിസോദിയ സമര്‍പ്പിച്ച ജാമ്യപേക്ഷയിലാണ് സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യമുന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ കോടതി, കേസിലെ പ്രതിയായ ദിനേഷ് അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയക്കെതിരെ ഉണ്ടോ എന്നും ആരാഞ്ഞു. ദിനേഷ് അറോറ പിന്നീട് കൂറുമാറി മാപ്പുസാക്ഷിയാവുകയും ജാമ്യം നേടുകയും ചെയ്തിരുന്നു. സിസോദിയ പണം കൈപ്പറ്റിയതായാണ് അന്വേഷണ സംഘങ്ങള്‍ കേസെടുത്തിട്ടുള്ളത്. എന്നാല്‍, മദ്യലോബിയില്‍നിന്ന് സിസോദിയയുടെ പക്കല്‍ ആ പണം എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് കോടതി ചോദിച്ചു. ''നിരവധി വ്യക്തികള്‍ പണം നല്‍കുന്നുണ്ടാകാം പക്ഷെ അതെല്ലാം മദ്യവിഷയവുമായി ബന്ധപ്പെട്ടതാവണമെന്നില്ല. തെളിവെവിടെ? ദിനേഷ് അറോയും പണം കൈപ്പറ്റിയ വ്യക്തിയാണ്, അതിനും തെളിവെവിടെ? അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ'', ജസ്റ്റിസ് ഖന്ന ആരാഞ്ഞു. തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.
പണമിടപാട് അതീവരഹസ്യമായി നടത്തിയതിനാല്‍ സമ്പൂര്‍ണമായി തെളിവുകള്‍ ഹാജരാക്കുന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് കോടതി ശരിവെച്ചു. എന്നാല്‍ അവിടെയാണ് ഇഡിയും സിബിഐയും കാര്യക്ഷമത കാണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിസോദിയയെ പ്രതി ചേര്‍ത്തതിലും കോടതി അനിഷ്ടം പ്രകടിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തികച്ചും വ്യത്യസ്തമായ കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം സിസോദിയക്കെതിരെ കേസെടുത്തതിനേയും കോടതി വിമര്‍ശിച്ചു.
നേരത്തെ തന്റെ ഭാര്യയെ കാണാന്‍ മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതിന് മുമ്പ് ദില്ലി മദ്യനയക്കേസില്‍ ജാമ്യാപേക്ഷയുമായി മനീഷ് സിസോദിയ വിവിദ കോടതികളെ സമീപിച്ചിരുന്നെങ്കിലും എല്ലാ കോടതികളിലും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. ഇതേ തുടര്‍ന്ന് ദീര്‍ഘകാലമായി അദ്ദേഹം ജയിലില്‍ തുടരുകയാണ്. കീഴ് ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മനീഷ് സിസോദിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മനീഷ് സിസോദിയ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























