വിവാഹ സമയത്ത് അഗ്‌നിയ്ക്ക് ചുറ്റും വലം വയ്ക്കാത്തതിനാല്‍ തന്റെ വിവാഹം സാധുവല്ലെന്ന് യുവതി... അഗ്‌നിയ്ക്ക് ചുറ്റും വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങള്‍ അസാധു ആണെന്ന് ശരിവച്ച് അലഹബാദ് ഹൈക്കോടതി

വിവാഹ സമയത്ത് അഗ്‌നിയ്ക്ക് ചുറ്റും വലം വയ്ക്കാത്തതിനാല്‍ തന്റെ വിവാഹം സാധുവല്ലെന്ന് യുവതി. ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാധുവായ വിവാഹത്തിന് സപ്തപദി അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി. തന്നില്‍ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിരീക്ഷണം.
അഗ്‌നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങള്‍ അസാധു ആണെന്നാണ് കോടതിയുടെ ഉത്തരവ്. താന്‍ വിവാഹ സമയത്ത് എഴുതവണ അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര (അഗ്‌നിക്ക് ചുറ്റും ഏഴ് വട്ടം വല വയ്ക്കുക) അനുഷ്ഠിച്ചില്ലെങ്കില്‍ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്ന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗ് ആണ്.
'വിവാഹം തര്‍ക്കമുള്ളിടത്ത്, നിയമപരമായ വിവാഹം നടത്തുന്നതിന് ആവശ്യമായ ആചാരങ്ങളും ചടങ്ങുകളും നടത്തി എന്ന് അനുമാനിക്കാന്‍ വിവാഹം നടന്നുവെന്ന് കണ്ടെത്തിയാല്‍ മാത്രം പോരാ. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍, പരാതിക്കാരന്‍ വാദിച്ച വിവാഹത്തിന്റെ 'സപ്തപദി ചടങ്ങ്' ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള സാധുവായ വിവാഹമാണ് നടത്തിയതെന്ന് കരുതാന്‍ പ്രയാസമാണ്', ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗ് നിരീക്ഷിച്ചു.
ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷന്‍ 7 അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് സാത്ത് ഫേര അടക്കം എല്ലാ ആചാരങ്ങളും പൂര്‍ത്തിയായാല്‍ മാത്രമാണ് വിവാഹം സാധു ആവുകയുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭര്‍ത്താവ് സത്യം സിങ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ കോടതി റദ്ദാക്കി.
https://www.facebook.com/Malayalivartha


























