സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം.... 18 മൃതദേഹങ്ങള്‍ കണ്ടെത്തി, മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത

സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ആറ് പേര്‍ സൈനികരാണെന്നാണ് സൂചനകള്‍. മരിച്ചവരില്‍ ഒരു സൈനികനെ തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി സരോജ് കുമാര്‍ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം, ടീസ്ത നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സിക്കിമിലെ സ്‌കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആഭ്യര്‍ത്ഥിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുന്നു.
പ്രളയം നാശം വിതച്ച സിക്കിമില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയാരാനാണ് സാധ്യത. ക്യാമ്പുകളില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ നിലവിളികളാണ്. സിക്കിമിലെ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമാണോയെന്ന സംശയവും ഉയരുന്നുണ്ട്.
ഇതിനുള്ള സാധ്യതയും വിദഗ്ധര്‍ പരിശോധിക്കുകയാണെന്ന് ജലകമ്മീഷന്‍ . പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും റെഡ് അലര്‍ട്ട് തുടരുന്നു. കാണാതായ സൈനികര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം മൂന്ന് ഹെല്‍പ് ലൈനുകള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha


























