യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്പര്യങ്ങൾക്ക് എതിരാണ്; ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണ്; യുദ്ധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുദ്ധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്പര്യങ്ങൾക്ക് എതിരാണ്. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണ്.
എല്ലാ രൂപത്തിലുമുള്ള ഭീകരവാദം ഉന്മൂലനം ചെയ്യണം . ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നു. ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നത്''- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹിയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് പോലീസ്. പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഡൽഹിയിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു .സുരക്ഷ, ജൂത മതസ്ഥാപനങ്ങൾക്കും ഇസ്രായേൽ എംബസിക്കും ശക്തമാക്കി
https://www.facebook.com/Malayalivartha



























