രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിനൊരുങ്ങി ഹമാസ് അനുകൂലികള്‍;ഡല്‍ഹി പോലീസിനെ സജ്ജരാക്കി കേന്ദ്ര സര്‍ക്കാര്‍,ഡല്‍ഹിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു,ജൂത ആരാധാനാലയങ്ങളില്‍ പോലീസിനെ ഇറക്കി,കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം

ഇന്ത്യയില്‍ ഹമാസ് അനുകൂലികള്‍ തലപൊക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ ജാഗ്രത നിര്‍ദ്ദേശം. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഭീകരരെ എതിര്‍ത്ത് ഇന്ത്യ രംഗത്ത് വന്നത്. ഹമാസ് നടത്തുന്ന ഭീകരാക്രമണത്തെ ഇന്ത്യ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ഹമാസ് ഇടഞ്ഞാണ്. യുദ്ധം അവസാനിപ്പിക്കണമെന്നും പലസ്തീനിലെ സാധാരണ ജനതയെ ഹമാസ് മറയാക്കി ഇസ്രയേലിനെതിരെ ഒളയുദ്ധം നടത്തുന്നതിനേയും ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ നിലപാടില്‍ ഇടഞ്ഞ് രംഗത്തേക്ക് വരികയാണ് രാജ്യത്തിനുള്ളിലെ ഹമാസ് അനുകൂലികള്‍. സുര്കഷ ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം വന്നിരിക്കുകയാണ്.
നഗരത്തിലെ പ്രധാനപ്പെട്ട് സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ കൂട്ടി. ഇസ്രയേല്‍ എംബസിക്കും ദില്ലിയിലെ ജൂത ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഹമാസ് അനുകൂലികള്‍ പ്രതിഷേധവുമായ് രംഗത്ത് ഇറങ്ങുകയോ കലാപത്തിന് കോപ്പുകൂട്ടുകയോ ചെയ്താല്‍ അത് വലിയ പ്രതിസന്ധി ഉണ്ടാക്കും. രാജ്യത്തിനുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മുതലെടുത്ത് വന്‍ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് ഭീകര ഗ്രൂപ്പുകള്‍. പാകിസ്ഥാന്റെ കണ്ണും സദാസമയം ഇന്ത്യയിലേക്കാണ്. ഒരു കച്ചിത്തുരുമ്പ് നോക്കിയിരിക്കുന്ന ശത്രുക്കള്‍ക്ക് അത് വീണുകിട്ടുന്ന അവസരമാകും. ഇതുമാത്രമല്ല ഖാലിസ്ഥാന്‍ രാജ്യത്തിനുള്ളില്‍ തലപൊക്കിയിട്ടുണ്ട്. അവരുെട ആവശ്യവും ഇന്ത്യ തകര്‍ക്കുക പഞ്ചാബ് പിടിച്ചെടുക്കുക എന്നതാണ്. കര്‍ഷക സമരവും പൗരത്വസമരവും ഒക്കെ ആളിക്കത്തിച്ചത് പോലെ ഇതും ഖാലിസ്ഥാന്‍ ആളിക്കത്തിക്കും.
കൂടാതെ ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പന്തുവന്ത് സിങ് പന്നൂര്‍ വെല്ലുവിളിച്ചിരിക്കുന്നത് ഹമാസ് നടത്തിയത് പോലത്തെ ആക്രമണം ഇന്ത്യയില്‍ ഖാലിസ്ഥാന്‍ നടത്തുമെന്നാണ്. ഖാലിസ്ഥാന് പാകിസ്ഥാന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കശ്മീര്‍ പിടിക്കാന്‍ കാത്തിരിക്കുന്ന പാക് ഭീകരര്‍ക്കും ഇത് സുവര്‍ണ്ണാവസരം ആകും. ഇന്ത്യ്ക്കുള്ളില്‍ നിന്നുകൊണ്ട് ശത്രുരാജ്യങ്ങള്‍ക്ക് വേണ്ടി പമിയെടുക്കുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ട്. അവരെല്ലാം ഒരുമിച്ച് ചേര്‍ന്നുപോയാല്‍ പ്രതിസന്ധി വലുതാണ്. ഹമാസ് നടത്തുന്ന ഭീകരാക്രമണത്തെ പോരാട്ടമായ് കാണുന്നവരുണ്ട് ഇന്ത്യയില്‍. താലിബാന്‍ വിസ്മയമെന്ന് പറഞ്ഞ പോലത്തെ ടീംസ് ഇന്ത്യയില്‍ ഉണ്ട്. അതാണ് ഈ രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയും. സ്ത്രീകളേയും പെണ്‍കുട്ടികളേയും അതിക്രൂരമായ് പീഡിപ്പിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലുകയും ചെയ്യുന്ന ഹമാസ് വിസ്മയമാണ് ഈ കൂട്ടത്തിന്. ഇന്ത്യയില്‍ തലപൊക്കിയിരിക്കുന്ന ഹമാസ് കൂട്ടത്തെ അടിച്ചൊതുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് കേന്ദ്രം. ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിനും സൈന്യത്തിനുമുള്ള നിര്‍ദ്ദേശം. സുരക്ഷ ശക്തമാക്കാനും കര്‍ശന ജാഗ്രത പാലിക്കാനുമാണ് മുന്നറിയിപ്പ്.
ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സൗഹൃദം പിടിക്കാത്ത ഒരുകൂട്ടരുണ്ട്. ഹമാസിനെ പൂര്‍ണ്ണമായും എതിര്‍ത്താണ് ഇന്ത്യ സംസാരിച്ചത്. ഹമാസിനെ തള്ളിക്കൊണ്ട് പലസ്തീന് വേണ്ടിയും ഇന്ത്യ സംസാരിച്ചു. ഗാസയിലെ ഇസ്രയേല്‍ നടപടിയെ ഇന്ത്യ വിമര്‍ശിച്ചിട്ടുമുണ്ട്. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് ഗാസയിലെ സാധാരണ ജനത്തെ പ്രതിസന്ധിയിലാക്കിയ ഇസ്രയേല്‍ നടപടിയോട് യോജിക്കാനാകില്ലെന്ന് ഇന്ത്യ നയം വ്യക്തമാക്കിയിട്ടുണ്ട്. അപ്പുറത്ത് ഗര്‍ഭണിയെ പോലും വയര്‍ കീറി കൊലപ്പെടുത്തുന്ന ഹമാസിനെ ഇല്ലാതാക്കണമെന്നും ഇന്ത്യ നിലപാട് അറിയിച്ചത്. ഹമാസിനെ എതിര്‍ത്തതോടെ രാജ്യത്തിനുള്ളില്‍ ഉള്ള സംഘത്തിന് പൊള്ളിയത്. ഇതുമാത്രമല്ല മൊസാദ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നതും ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും അവിടുത്തെ ജനങ്ങളും നല്കുന്ന സ്‌നേഹം അത്ഭുതപ്പെടുത്തുന്നു. ഞങ്ങള്‍ നിങ്ങളെ തിരിച്ചും സ്‌നേഹിക്കുന്നുവെന്ന് മൊസാദ് എക്‌സില്‍ കുറിച്ചു. രക്തദാഹികളായ മൃഗങ്ങളാണ് ഭീകരരെന്നും അത് ഇന്ത്യയ്ക്ക് മനസ്സിലാകുമെന്നും എക്‌സ് പോസ്റ്റില്‍ മൊസാദ് കുറിച്ചത്. മുംബൈ സ്‌ഫോടാനക്രമണം ഇതിന് ഉദാഹരണമാണെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. ഹമാസ് അനുകൂലികളെ ഇതെല്ലാം പൊള്ളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























