ഏതുവിധ ഭീകരപ്രവര്‍ത്തനവും മനുഷ്യരാശിക്ക് എതിരാണെന്ന് നരേന്ദ്ര മോഡി

ഏതുവിധ ഭീകരപ്രവര്‍ത്തനവും മാനവരാശിക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ലോകം ആര്‍ക്കും പ്രയോജനപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
'അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള ഭീകരത ഇന്ത്യ ദീര്‍ഘകാലമായി നേരിടുന്നു. 20 വര്‍ഷം മുമ്ബ് ഭീകരര്‍ പാര്‍ലമെന്റ് ആക്രമിച്ചു. സമ്മേളനം നടക്കവെയായിരുന്നു അത്. ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളി എത്ര വലുതാണെന്ന് ലോകം ഇപ്പോള്‍ മനസ്സിലാക്കുന്നു. എവിടെ, എതുരീതിയില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനവും മനുഷ്യര്‍ക്ക് എതിരാണ് '- പ്രധാനമന്ത്രി പറഞ്ഞു. ജി 20 രാജ്യങ്ങളിലെ പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വീക്ഷിക്കാന്‍ പ്രധാനമന്ത്രി സമ്മേളന പ്രതിനിധികളെ ക്ഷണിച്ചു. 100 കോടിയോളം പേര്‍ പങ്കെടുക്കുന്ന വോട്ടെടുപ്പാണ് നടക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ക്യാനഡ പാര്‍ലമെന്റ് സ്പീക്കര്‍ റെയ്മണ്ടോ ഗാഗ്‌നെ സമ്മേളനത്തില്‍ പങ്കെടുത്തില്ല.
"
https://www.facebook.com/Malayalivartha



























