ആഹാരം തന്നിരുന്നയാള്‍ ചലനമറ്റ് കിടന്നപ്പോള്‍ കുരങ്ങ് കാണിച്ചത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു

ദിവസവും ആഹാരം തന്നയാള്‍ ചലനമറ്റ് കിടന്നപ്പോള്‍ കുരങ്ങ് കാണിച്ചത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 40 കി.മീ ദൂരം മൃതദേഹത്തോടൊപ്പം ഈ മിണ്ടാപ്രാണി സഞ്ചരിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് അത്യപൂര്‍വ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തിയ സംഭവം. രാംകുന്‍വര്‍ സിങ് എന്നയാള്‍ മരിച്ചപ്പോഴായിരുന്നു. ഇടക്കിടെ ഇദ്ദേഹം ഭക്ഷണം നല്‍കിയിരുന്ന കുരങ്ങിനെ ദുഃഖിതനായി കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം നിലത്ത് കിടന്ന് കരഞ്ഞ വാനരന്‍ പിന്നീട് മൃതശരീരം കെട്ടിപ്പിടിച്ച് ഏറെ നേരം കിടന്നു.
ശവദാഹത്തിന് ചിതയിലേക്ക് കൊണ്ടുപോകുമ്‌ബോള്‍ വണ്ടിയില്‍ കയറിപ്പറ്റിയ ഈ നന്ദിയുള്ള മൃഗം മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മരിച്ച രാംകുന്‍വറിന്റെ കുടുംബത്തോടൊപ്പം മൃതദേഹത്തിനരികില്‍ ഇരുന്ന് കരയുന്നതും കാണാം.
കഴിഞ്ഞ രണ്ട് മാസമായി രാംകുന്‍വര്‍ കുരങ്ങന് ഭക്ഷണം നല്‍കിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൂടാതെ ഇരുവരും ദിവസവും കളിതമാശകളിലേര്‍പ്പെടാനും സമയം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാംകുന്‍വര്‍ മരിച്ചത്. അല്‍പസമയത്തിന് ശേഷം പതിവുപോലെ കുരങ്ങന്‍ സ്ഥലത്തെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മനസ്സിലായത്. ഏറെനേരം അവിടെ ചെലവഴിച്ച് കണ്ണീര്‍ പൊഴിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. തിഗ്രിധാമില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ എരിയുന്ന ചിതക്ക് സമീപം ഏറെ നേരം കാത്തിരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























