ടാക്‌സി എത്താന്‍ വൈകിയതിനാല്‍ യാത്ര കാന്‍സല്‍ ചെയ്ത യുവതിക്ക് ഡ്രൈവര്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ച്ചതായി പരാതി

ടാക്‌സി എത്താന്‍ വൈകിയതിനാല്‍ ബുക്ക് ചെയ്ത ടാക്‌സി കാന്‍സല്‍ ചെയ്തതിന് യുവതിക്ക് ഡ്രൈവര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതി. ബംഗളൂരുവിലാണ് സംഭവം നടന്നത്. അശ്ലീലഫോട്ടോകള്‍ വാട്ട്സ്ആപ്പ് വഴി അയക്കുകയായിരുന്നു. ടാക്‌സി ദാതാക്കളുടെ ഓഫിസിലേക്കു വിളിച്ചാണ് യുവതി കാര്‍ ബുക്ക് ചെയ്തത്. മകളെ കൂട്ടിക്കൊണ്ടു വരാനായിരുന്നു യുവതി ടാക്‌സി ബുക്ക് ചെയ്തത്.
എന്നാല്‍ ഡ്രൈവര്‍ വൈകിയതിനെ തുടര്‍ന്ന് ഓട്ടോ വിളിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ബുക്ക് ചെയ്തിരുന്ന യാത്ര റദ്ദാക്കേണ്ടി വന്നതിനാലാണ് ഡ്രൈവര്‍ അങ്ങനെ ചെയ്തതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി ഓട്ടോറിക്ഷയിലായിരുന്ന സമയത്ത് ടാക്‌സി കാര്‍ ഡ്രൈവര്‍ ഫോണില്‍ വിളിച്ച് തന്റെ കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഇതിനകം അഞ്ചു കിലോമീറ്റര്‍ ദൂരം പിന്നിട്ടെന്നും ടാക്‌സി കാര്‍ ഇനി ആവശ്യമില്ലെന്നും അറിയിച്ച യുവതി ഡ്രൈവറോട് മാപ്പു പറയുകയും ചെയ്തു. തുടര്‍ന്നും ഇയാള്‍ യുവതിയെ നിരന്തരം വിളിക്കുകയും അശ്ലീലചിത്രങ്ങള്‍ അയക്കുകയുമായിരുന്നു. പിന്നീട് യുവതി പോലീസിനെ സമീപിച്ചതായാണ് വിവരം. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha



























