തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി മിസോറം സന്ദര്‍ശിക്കും

മൂന്ന് ദിവസങ്ങളിലായി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി മിസോറം സന്ദര്‍ശിക്കും. ഒക്ടോബര്‍ 15, 16, 17 തീയതികളിലാണ് രാഹുല്‍ ഗാന്ധി മിസോറം സന്ദര്‍ശിക്കുന്നത്. ഒക്ടോബര്‍ 17ന് പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മീറ്റിങ്ങില്‍ പങ്കെടുത്തശേഷം രാഹുല്‍ തെലങ്കാനയിലേക്കു പോകും.
തെലങ്കാനയില്‍ ഒക്ടോബര്‍ 18, 19, 20 തീയതികളില്‍ കോണ്‍ഗ്രസ് നടത്തുന്ന ബസ് യാത്രയില്‍ രാഹുല്‍ പങ്കെടുക്കും. ഒക്ടോബര്‍ പതിനെട്ടിന് തെലങ്കാനയില്‍ നടക്കുന്ന ബസ് യാത്രയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജസ്ഥാനില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. കിഴക്കന്‍ രാജസ്ഥാന്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന യാത്രയുടെ ഉദ്ഘാടനം ഖര്‍ഗെ നിര്‍വഹിക്കും.
118 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 30ന് നടക്കും. 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഏഴിനു നടക്കും. നവംബര്‍ 25നാണ് 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.
https://www.facebook.com/Malayalivartha



























