വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ പോലീസുകാരന്റെ യാത്ര...! ചോദ്യം ചെയ്ത് ടിടിഇ; ഒടുവിൽ സംഭവിച്ചത്!!!

വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര...! ടിക്കെറ്റ് എടുക്കാതെ യാത്ര നടത്തി നിയമം തെറ്റിച്ചത് ആകട്ടെ ഒരു പോലീസുകാരനാണ് . പോലീസുകാരനെ ടിടിഇയും യാത്രക്കാരും വളഞ്ഞിട്ടു ആക്രമിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ടിടിഇ ചോദ്യം ചെയ്യുമ്പോൾ പോലീസുകാരൻ ഉദ്യോഗസ്ഥനോട് തിരിച്ച് മറുപടി പറയുന്നതും എതിർപ്പ് പ്രകടിപ്പിക്കുന്നതുമൊക്കെ കാണാവുന്നതാണ്.
‘എക്‌സിലൂടെയാണ് ഇത് പങ്കു വച്ചിരിക്കുന്നത് . ടിക്കറ്റ് പരിശോധിക്കാനെത്തിയതായിരുന്നു ടിടിഇ. പോലീസുകാരനോട് ടിക്കറ്റ് കാണിക്കാൻ പറഞ്ഞപ്പോൾ ടിക്കറ്റില്ലെന്ന് മറുപടി. താൻ കയറേണ്ട ട്രെയിൻ പോയെന്നും അതിനാലാണ് വന്ദേഭാരത് ട്രെയിനിൽ കയറിയതെന്നുമായിരുന്നു പോലീസുകാരൻ നൽകിയ മറുപടി.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നും പോലീസുകാരനോട് ബസിൽ പോകാനും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. . എന്നാൽ ട്രെയിനിൽ നിന്നും ഇറങ്ങി പോകാതെ പോലീസുകാരൻ അതിൽ തന്നെ ഇരിക്കുകയായിരുന്നു വീഡിയോയിൽ കാണുന്നത് . വന്ദേഭാരത്തിൽ ആണ് ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha



























