നവരാത്രി ദിനങ്ങളില്‍ ഞാന്‍ പങ്കുവയ്ക്കുകയാണ്... നവരാത്രിആഘോഷത്തിനായി പ്രധാനമന്ത്രി രചിച്ച ഗാനം

നവരാത്രിയോടനുബന്ധിച്ച് റിലീസ് ചെയ്ത ' ഗര്‍ബ' ഗാനം യുട്യൂബില്‍ വന്‍ഹിറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ് വരികള്‍ എന്നതാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം വന്‍ഹിറ്റായി മാറി. ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രധാന നൃത്തരൂപമാണ് ഗര്‍ബ. ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ തനിഷ്‌ക് ബാഗ്ചിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഹിറ്റ് ഗായിക ധ്വനി ഭാനുശാലിയാണ് ഗാനമാലപിച്ചിരിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി രചിച്ചതാണ് ഈ ഗാനം. അഭിനേതാവും നിര്‍മ്മാതാവുമായ ജാക്കി ഭഗ്‌നാനിയുടെ ജസ്റ്റ് മ്യൂസിക്കാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. തനിഷ്‌കിനും ജസ്റ്റ് മ്യൂസിക് ടീമിനും നന്ദി അറിയിത്ത് പ്രധാനമന്ത്രി തന്നെ ഗാനം സമൂഹമാദ്ധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇതെന്നെ പഴയ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോകുന്നു. കുറച്ചുകാലമായി എഴുത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും അടുത്ത ദിവസങ്ങളില്‍ ഞാന്‍ പുതിയൊരു ഗാനം കൂടി രചിച്ചു. അതി നവരാത്രി ദിനങ്ങളില്‍ ഞാന്‍ പങ്കുവയ്ക്കുകയാണ്. ഗാനം ഷെയര്‍ ചെയ്ത് നരേന്ദ്ര മോഡി കുറിച്ചു.
https://www.facebook.com/Malayalivartha



























