ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 ല്‍ എത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്

ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 ല്‍ (എല്‍ 1) എത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് .
' നിലവില്‍ പേടകം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമിയില്‍ നിന്നും എല്‍ 1 പോയിന്റില്‍ എത്താന്‍ 110 ദിവസമെടുക്കും. അതിനാല്‍ ജനുവരി പകുതിയോടെ ആദിത്യ എല്‍ 1 ലഗ്രാഞ്ച് പേയിന്റ് 1 ല്‍ എത്തും. അതിന് ശേഷമാകും അതിനെ ലാഗ്രേജ് പോയിന്റില്‍ നിന്നും ഭ്രമണപഥമായ ഹാലോ ഓര്‍ബിറ്റ്‌ലേക്ക് കടത്തിവിടും. ജനുവരിയോടെ ഇതും സാധ്യമാകും' അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ദൗത്യത്തിന് ശേഷം സെപ്റ്റംബര്‍ 2 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഐഎസ്ആര്‍ഒ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപിച്ചത്.
സൂര്യനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഏഴ് പേലോഡ്‌സ് ആണ് ആദിത്യ എല്‍ 1ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ നിരീക്ഷിക്കും. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലാന്‍ഗ്രാന്‍ജിയന്‍ പോയിന്റ് 1 ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ ആദിത്യ എല്‍ 1 നിലയുറപ്പിക്കും. ആദിത്യ എല്‍ 1 ഭൂമിയില്‍ നിന്നും ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തിലാണ് നിലകൊള്ളുക. ആദിത്യ എല്‍ 1 സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെ കുറിച്ച് പഠിക്കുമെന്നും പേടകം സൂര്യനില്‍ ഇറങ്ങില്ലായെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























