മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മനോഹര്‍ സിങ് ഗില്‍ (എം.എസ്.ഗില്‍ 86) അന്തരിച്ചു...സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തില്‍

ഗില്ലിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് തുടങ്ങിയവര്‍ അനുശോചിച്ചു.1996 ഡിസംബര്‍ മുതര്‍ 2001 ജൂണ്‍ വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി (സിഇസി) അദ്ദേഹം സേവനമനുഷ്ഠിച്ചു. വിരമിച്ചശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് അംഗമായി രാജ്യസഭയില്‍ എത്തി. 2004 മുതല്‍ 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008ല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രിയായി. രാഷ്ട്രീയത്തില്‍ ചേരുന്ന ആദ്യ മുന്‍ സിഇസി കൂടിയായിരുന്നു അദ്ദേഹം.
ശിരോമണി അകാലിദള്‍ തലവന്‍ പ്രകാശ് സിങ് ബാദല്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ കീഴിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
"
https://www.facebook.com/Malayalivartha