തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലൈ ചെങ്കത്തിന് സമീപത്തായി പക്കിരിപാളയം ബൈപാസ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിക്കുകയായിരുന്നു.
കര്‍ണാടകത്തിലെ തുംകൂര്‍ സ്വദേശികളാണ് മരിച്ചത്. വില്ലുപുരം മേല്‍മലയനൂരിലെ അങ്കളപരമേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. പരിക്കേറ്റ സ്ത്രീ ചെങ്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha



























