സിപിഎം സംഘടന പ്‌ളീനം ഇന്ന് അവസാനിക്കും; വി.എസ് പുറത്ത് തന്നെ

സിപിഎം സംഘടന പ്‌ളീനം ഇന്ന് അവസാനിക്കും. പാര്‍ട്ടിയുടെ സംഘടന ദൗരബല്യങ്ങള്‍ പരിഹരിക്കാനുളള പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പ്‌ളീനം അംഗീകരിക്കും. യുവ, മഹിളാ പ്രാതിനിധ്യം കൂട്ടാനും കമ്മിറ്റികളില്‍ സാമൂഹ്യ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള തീരുമാനം പ്‌ളീനം കൈക്കൊള്ളും. പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് സൂചന. കൊല്‍ക്കത്തയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന സിപിഎം സംഘടനാ പ്‌ളീനത്തില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ച നടന്നത്. മൂന്നു ദിവസത്തെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പ്രധാനമായും പാര്‍ട്ടി സെന്റര്‍ സംഘടനാ ശേഷി വളര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നായിരുന്നു വിമര്‍ശനം.
പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം നടക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടുന്നു എന്നും ബഹുജന സംഘടനാ നേതാക്കളോട് ചില പാര്‍ട്ടി നേതാക്കള്‍ ഉദ്യോഗസ്ഥരെ പോലെ പെരുമാറുന്നുവെന്നും പ്രതിനിധികളെ വിമര്‍ശിച്ചു. യുവാക്കളുടെ പങ്കാളിത്തം കൂട്ടണം എന്ന പലരും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പ്രായം അറുപതാണ്. ആ വയസ്സിലാണ് പല പാര്‍ട്ടി നേതാക്കളും മേലഘടകങ്ങളില്‍ എത്തുന്നതെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി.
പിബിയിലുളപ്പടെ യുവനേതാക്കളെ ഉള്‍പ്പെടുത്താന്‍ ക്വാട്ട നിശ്ചയിക്കണമെന്നും ആവശ്യമുയര്‍ന്നു. അംഗങ്ങളില്‍ ഇരുപത്തഞ്ച് ശതമാനമെങ്കിലും വനിതകളായിരിക്കണം എന്ന നിര്‍ദ്ദേശം സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. കമ്മിറ്റികളിലും 25 ശതമാനം സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നീക്കിവയ്ക്കണമെന്നാണ് ടിഎന്‍ സീമ നിര്‍ദ്ദേശിച്ചത്. ഉള്‍പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിയില്‍ ഇല്ലെന്നും എല്ലാ തീരുമാനങ്ങളും മുകളില നിന്ന് അടിച്ചേല്‍പിക്കുന്നു എന്നും പല പ്രതിനിധികളും നിലപാടെടുത്തു. കേരളത്തിലെ വിഭാഗീയത ഇത്തവണ ചര്‍ച്ചയില്‍ ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എല്ലാ സംഘടനാ ചര്‍ച്ചകളും വിഎസിനെതിരെയുള്ള ആക്രമണമായി മാറുകയായിരുന്നു പതിവ്. ഇത്തവണ കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍പങ്കെടുത്ത നാല് പ്രതിനിധികളും സംസ്ഥാനത്തെ വിവാദവിഷയങ്ങളില്‍ മൗനം പാലിച്ചു. സംഘടനാ പ്‌ളീനമായിരുന്നെങ്കിലും രാഷ്ട്രീയവിഷയങ്ങളും ഈ പ്‌ളീനവേളയില്‍ സജീവമായി ഉയര്‍ന്നു. കോണ്‍ഗ്രസുമായി പശ്ചിമ ബംഗാളില്‍ ധാരണ വേണം എന്നയാവശ്യം ബംഗാള്‍ ഘടകം ശക്തമാക്കുന്ന കാഴ്ചയോടെയാണ് പ്‌ളീനം അവസാനിക്കുന്നത്. വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും സംസ്ഥാന ഘടകങ്ങള്‍ക്ക് പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനം ഇന്നലെ രാത്രി ചേര്‍ന്ന പിബി കൈക്കൊണ്ടു എന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha