ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ യാത്രാബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്... ദിയോദറില്‍ നിന്ന് ജുനാഗഡിലേക്ക് പോവുകയായിരുന്ന ഗുജറാത്ത് സര്‍ക്കാര്‍ ബസാണ് അപകടത്തില്‍പെട്ടത്

ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ യാത്രാബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. ലഖ്താര്‍ താലൂക്കിലെ വാന ഗ്രാമത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം.
ദിയോദറില്‍ നിന്ന് ജുനാഗഡിലേക്ക് പോവുകയായിരുന്ന ഗുജറാത്ത് സര്‍ക്കാര്‍ ബസാണ് അപകടത്തില്‍പെട്ടത്. അറുപതോളം പേര്‍ ബസിലുണ്ടായിരുന്നെന്ന് ബിജെപി എംഎല്‍എ ജഗദീഷ് മക്വാന . പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha



























