പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചു... നൂറിലധികം പേര്‍ക്ക് പരുക്ക്

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചു... നൂറിലധികം പേര്‍ക്ക് പരുക്ക്.ഇന്നലെ രാവിലെ എട്ടിനാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
പടിഞ്ഞാറന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് 33 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ . ആദ്യചലനം നടന്ന് 20 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി.
ഭൂചലനത്തില്‍ റബത് സാംഗി ജില്ലയിലെ ബലൂച് മേഖലയില്‍ നിരവധി ഗ്രാമങ്ങള്‍ തകര്‍ന്നതായാണ് സൂചനകള്‍. ഒക്ടോബര്‍ ഏഴിന് രാജ്യത്ത് കനത്ത നാശം വിതച്ച ഭൂകമ്പമുണ്ടായ അതേ മേഖലയിലാണ് വീണ്ടും ഭൂചലനമുണ്ടായത്.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1400 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. തുടര്‍ന്ന് എട്ട് ശക്തമായ തുടര്‍ചലനങ്ങളും പ്രദേശത്ത് ഉണ്ടായി.
അതേസമയം ഉത്തരാഖണ്ഡിലെ പിത്തോരഗഡിന് സമീപം ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ നാല് തീവ്രത രേഖപ്പെടുത്തി. രാവിലെ 9.11നാണ് ഭൂചലനമുണ്ടായത്. പിത്തോരഗഡില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഞായറാഴ്ച ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























