ഇസ്രയേല്‍ -ഹമാസ് യുദ്ധം അതിന്റെ ഏറ്റവും രൂക്ഷമായി അസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഗാസയെ രണ്ടായി പിളര്‍ന്നു കൊണ്ടാണ് ഇസ്രായേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നത്

ഇസ്രയേല്‍ -ഹമാസ് യുദ്ധം അതിന്റെ ഏറ്റവും രൂക്ഷമായി അസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഗാസയെ രണ്ടായി പിളര്‍ന്നു കൊണ്ടാണ് ഇസ്രായേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നത്. ഗാസെയെ പൂര്‍ണ്ണമായി പിടിയ്ക്കാന്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ നിന്നും എതിര്‍പ്പുയരുന്നത് മനസിലാക്കിയാണ് ഇസ്രായേല്‍ ഗാസയെ രണ്ട് കഷണമാക്കാന്‍ ശ്രമം നടത്തുന്നുന്നത്. ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഗാസയിലേയ്ക്ക് കടന്നു കയറാനുള്ള അവസരമായി കാണുന്നുമുണ്ട്. വടക്കന്‍ ഗാസയിലുള്ളവര്‍ക്ക് തെക്കന്‍ ഗാസയിലേക്ക് മാറാന്‍ 'സുരക്ഷിത' ഇടനാഴി ഇസ്രയേല്‍ സൈന്യം തുറന്നു കൊടുത്തു. രാവിലെ പത്തുമുതല്‍ ഒരുമണിവരെ മൂന്നുമണിക്കൂര്‍ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. സാഹചര്യം ഉപയോഗപ്പെടുത്തി വടക്കന്‍ ഗാസയിലേക്ക് മാറണമെന്നും ഐ.ഡി.എഫ്. എക്സില്‍ അറിയിച്ചു.
ഹമാസിന്റെ ഒരു സൈനിക കമാന്‍ഡറെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. ഇസ്രയേലിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ നിരീം, നിര്‍ ഓസ് എന്നിവിടങ്ങളില്‍ ഹമാസ് കടന്നുകയറി നടത്തിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡര്‍ ബിലാല്‍ അല്‍-ഖെദ്രയാണ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ വടക്കന്‍ ഖാന്‍ യുനിസ് ബറ്റാലിയന്റെ കമാന്‍ഡറാണ് ഇയാള്‍.
ഗാസ മുനമ്പിലെ ഖാന്‍ യുനിസുള്‍പ്പടെയുള്ള നൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താനുള്ള ഹമാസിന്റെ പ്രവര്‍ത്തനശേഷി തകര്‍ക്കുകയാണ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹമാസിന്റെ ആന്റി ടാങ്ക് മിസൈല്‍ ലോഞ്ച് പാഡുകളും നിരീക്ഷണ കേന്ദ്രങ്ങളുമുള്‍പ്പടെയുള്ളവ ഇസ്രയേല്‍ സേന തകര്‍ത്തു.
കഴിഞ്ഞ ദിവസം ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദും ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. വടക്കന്‍ ഗാസയെ ലക്ഷ്യമിട്ട് കടലില്‍നിന്ന് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
24 മണിക്കൂറിനിടെ ഗാസയില്‍ ഹമാസ് കമാന്‍ഡര്‍മാരുള്‍പ്പെടെ 324 പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതില്‍ 126 കുട്ടികളുമുണ്ട്. ആയിരത്തിലധികംപേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇസ്രയേലില്‍ 1300-ഉം ഗാസയില്‍ 2215-ഉം ആയി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സൈനികനടപടിയില്‍ 51 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
ഗാസയില്‍ താമസിക്കുന്നവരുടേയും കുടുംബങ്ങളുടേയും സുരക്ഷപ്രധാനമാണ്. ഹമാസ് നേതാക്കള്‍ സ്വയരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മനസിലാക്കണമെന്നും ഗാസയിലുള്ളവര്‍ക്ക് ഐ.ഡി.എഫ്. മുന്നറിയിപ്പ് നല്‍കി.നേരത്തെ, വടക്കന്‍ ഗാസയിലുള്ളവര്‍ തെക്കന്‍ പ്രദേശത്തേക്ക് പോകുന്നതിനെ ഹമാസ് തടയുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ ഐ.ഡി.എഫ്. പുറത്തുവിട്ടിരുന്നു. സാധാരണക്കാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഇസ്രയേല്‍ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളിടത്ത് ഹമാസ്, ബന്ദികളെ പാര്‍പ്പിക്കുന്നതായി ഇസ്രയേല്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ആരോപിച്ചിരുന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് ബന്ദികള്‍ കൊല്ലപ്പെട്ടന്ന ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇയാല്‍ ഹുലാത.
അതേസമയം , ഇസ്രായാലിനെതിരെ ചൈനയുടെ എതിര്‍ശബ്ദവും ഉയര്‍ന്നു തുടങ്ങി. ഇസ്രയേലിന്റെ പ്രവൃത്തികള്‍ 'പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ മറികടന്നതായി' ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടനടി നിര്‍ത്തണമെന്നും വാങ് യി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റുള്ള രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതെ എത്രയും പെട്ടെന്ന് ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ആദ്യമായാണ് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. ശനിയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് ഹി ചൈനീസ് നിലപാട് വ്യക്തമാക്കിയത്. 'അന്താരാഷ്ട്ര സമൂഹത്തിന്റേയും യുഎന്‍ സെക്രട്ടറി ജനറലിന്റേയും ആഹ്വാനങ്ങള്‍ ഇസ്രയേല്‍ കണക്കിലെടുക്കണം, ഗാസയിലെ ജനങ്ങളെ കൂട്ടായ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഇസ്രയേല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം', വാങ് യി പറഞ്ഞു.
https://www.facebook.com/Malayalivartha



























