മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു; എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ

മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു. അഹമ്മദ്‌നഗറില്‍ നിന്ന് അഷ്തിയിലേക്കുള്ള സബര്‍ബന്‍ ട്രെയിനിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല. എട്ട് കോച്ചുകളുള്ള ട്രെയ്നിന്റെ അഞ്ച് കോച്ചുകള്‍ക്കാണ് തീപിടിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചിരിക്കുന്നത്. തീ പടരുന്നതിന് മുമ്പ് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെടുത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അഞ്ച് കോച്ചുകള്‍ പൂര്‍ണ്ണമായ് കത്തി നശിച്ചു.
https://www.facebook.com/Malayalivartha



























