കാറിന്റെ സണ്‍റൂഫില്‍ നിന്ന് പ്രണയ സല്ലാഭമായി യുവ ദമ്പതികള്‍...

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതും യഥാര്‍ത്ഥ സംഭവങ്ങളുടെ വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകുന്നത്.
കാറിന്റെ സണ്‍റൂഫില്‍ നിന്ന് പരസ്പരം ചുംബിക്കുന്ന യുവ ദമ്പതികളുടെ വീഡിയോ ആണിത്. ധരണി എന്ന യൂസര്‍ പ്രൊഫൈലില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ പി.വി. നരസിംഹ റാവു എക്‌സ്പ്രസ്വേയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഓടിക്കൊണ്ടിരിക്കുന്ന കിയ സെല്‍റ്റോസ് കാറിന്റെ സണ്‍റൂഫില്‍ നിന്നു കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ദമ്പതികളെ വീഡിയോയില്‍ കാണാം. ഇരുവരും സംസാരിക്കുന്നതും നഗരക്കാഴ്ചകള്‍ ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയെ കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വീഡിയോ വൈറലായതിന് പിന്നാലെ ദമ്പതികളെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ എത്തി. ചിലര്‍ ദമ്പതികള്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു. പൊതുസുരക്ഷയെ കുറിച്ചുള്ള ആശങ്കകളും ചിലര്‍ ഉന്നയിക്കുന്നു. സുരക്ഷിതമല്ലാത്ത ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിപ്പിക്കുന്നതും പൊതുജനത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയാണിതെന്നും ചിലര്‍ വിമര്‍ശിക്കുന്നു. അതേസമയം അവരുടെ സ്വന്തം കാറില്‍ അവര്‍ പ്രണയിച്ച് കടന്നുപോകുന്നതില്‍ എന്താണ് തെറ്റെന്ന് ദമ്പതികളെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അവര്‍ പറയുന്നു. സണ്‍ റൂഫുകള്‍ എന്തിന് വേണ്ടിയാണെന്നാണ് വിചാരിക്കുന്നത്. അവ നിങ്ങള്‍ക്ക് എന്ത് അസൗകര്യമാണ് ഉണ്ടാക്കുന്നതെന്നും കമന്റുകള്‍ ഉണ്ട്.
ഇത്തരത്തില്‍ ഓടുന്ന ബൈക്കിലിരുന്നും കാറിന് മുകളില്‍ ഇരുന്നുമെല്ലാം പ്രണയത്തിലേര്‍പ്പെടുന്ന കമിതാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയില്‍ പലതും അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതാണ്. എന്നാല്‍ ഈ വീഡിയോയില്‍ അങ്ങനെ കാണുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha



























