മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കല്‍ 21ന്.... ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് രാവിലെ ഏഴിനും ഒമ്പതിനും ഇടയിലാണ് വിക്ഷേപണം

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കല്‍ 21ന്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് രാവിലെ ഏഴിനും ഒമ്പതിനും ഇടയിലാണ് വിക്ഷേപണം.
ഗഗന്‍യാന്‍ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണിത്. പേടകം ശബ്ദാതീത വേഗത്തിലേക്ക് കടക്കുമ്പോള്‍ തകരാര്‍ ഉണ്ടായാല്‍ ബഹിരാകാശ സഞ്ചാരികളെ രക്ഷിക്കാനുള്ള സാങ്കേതികവിദ്യ പൂര്‍ണതോതില്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും.
പ്രത്യേക മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ക്രൂമോഡ്യൂളിനെ ദൂരേക്ക് തൊടുത്തുവിടും. അറുപതാം സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ ഉയരത്തില്‍ പേടകം എത്തുമ്പോഴാണ് ദൗത്യം ആരംഭിക്കുക. പേടകം പത്ത് കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി പതിക്കും.
എട്ട് പാരച്യൂട്ടുകളുടെ സഹായത്തോടെയാണിത്. നാവികസേനയുടെ കപ്പലില്‍ പേടകം കരയിലെത്തിക്കും. തദ്ദേശീയമായി വികസിപ്പിച്ച വേഗനിയന്ത്രണ സംവിധാനങ്ങള്‍, സോഫ്റ്റ്വെയര്‍, നാവിഗേഷന്‍, ടെലിമെട്രി തുടങ്ങിയവയുടെ ക്ഷമതയും വിലയിരുത്തിയാകും തുടര്‍ പരീക്ഷണളുള്ളത്.
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത റോക്കറ്റാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിക്കുക. ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ എന്നതും ഇതിന്റെ പ്രത്യേകതയാണ് . കൗണ്ട് ഡൗണ്‍ വെള്ളിയാഴ്ച ആരംഭിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha



























