Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നെതന്യാഹു കത്തിക്കും ഗാസയില്‍ നിലവിളി അത് സംഭവിക്കരുതേ

19 OCTOBER 2023 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഹമാസ് നടത്തിയ  മിന്നല്‍ ആക്രമണത്തിലെ നാണക്കേടും ജനനഷ്ടവും  വേട്ടയാടുന്ന ഇസ്രായേല്‍ ഗാസയില്‍ സര്‍വസന്നാഹത്തോടെയും  ആഞ്ഞടിക്കുകയാണ്. ഏതു ലോക നേതാവ് പറഞ്ഞാലും തിരിഞ്ഞുനോക്കാതെ മിസൈലും ബോബംബുകളും തൊടുത്തുവിടുകയാണ് ബഞ്ചമിന്‍ നെതന്യാഹുവിന്റെ സൈന്യം. ഇനിയുള്ള  മണിക്കൂറുകളില്‍ ഇസ്രായേല്‍  മൈസൈല്‍ ആക്രമണം കടുപ്പിക്കാനിരിക്കെ ഗാസായില്‍ മനുഷ്യന്‍ അവശേഷിക്കുമോ എന്നതാണ് കണ്ടറിയാനുള്ളത്.      
അവസാന ഹമാസിനെയും ചാമ്പലാക്കുമെന്ന ഉറച്ച തീരുമാനത്തില്‍ ഗാസയെ ചോരപ്പുഴയും ചാരക്കളവുമാക്കുകയാണ് ഇസ്രയേല്‍ സൈന്യം. രണ്ടര ലക്ഷം ഇസ്രായേല്‍ സൈന്യം പാലസ്തീനു നേരേ ഏതു നിമിഷവും കരയുദ്ധം പ്രഖ്യാപിക്കാം. മൂന്നു വശത്തുനിന്നും ഒരേ നിരയില്‍ ആക്രമണം അഴിച്ചുവിടാനും ഇതേ സമയം വ്യോമാക്രമണത്തിലൂടെ പലസ്തീന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ തരിപ്പണമാക്കാനുമാണ് ഇസ്രയേല്‍ കോപ്പുകൂട്ടുന്നത്.    
ഗാസാ സിറ്റിയിലെ അല്‍അഹ്ലി അറബ് ഹോസ്പിറ്റലില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടശേഷവും ഇസ്രയേല്‍ പകയൊടുങ്ങാതെ മുന്നേറുകയാണ്. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു. ഇവരെക്കൂടാതെ . തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെയും റഫായിലെയും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളില്‍ 80 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.
അതേ സമയം ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് ജിഹാദാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹ ആരോപിച്ചു. ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേലിന്റെ വിശദീകരണം പുറത്തുവരുന്നത്. ഗാസയിലെ ആശുപത്രി ആക്രമിച്ചത് ഇസ്രായേല്‍ അല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്ഫോടനത്തിന് പിന്നില്‍ ഹമാസ് ഭീകരര്‍ തന്നെയാണെന്നും അവര്‍ക്ക് പറ്റിയ അബദ്ധത്തിന്റെ ഉത്തരവാദിത്വം ഐഡിഎഫിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു.    
ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍, ആയുധ ഡിപ്പോകള്‍, ഭീകരകേന്ദ്രങ്ങള്‍ എന്നിവ മാത്രമാണ് ഐഡിഎഫ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് പരാജയപ്പെട്ടതാണ് ഗാസയിലെ ആശുപത്രിയില്‍ പതിച്ചതെന്നും ഇതിന് ഉത്തരവാദി ഇസ്ലാമിക് ജിഹാദാണെന്നും നെതന്യാഹു പറയുന്നു.  റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേലിന്റേതുമായി ബന്ധമില്ലാത്തവയാണെന്നും ഐഡിഎഫ് ഒരിക്കലും ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രായേല്‍വക്താവ് ഡാനിയേല്‍ ഹഗാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.               ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിക്കുന്നുണ്ടെങ്കിലും ബഞ്ചമിന്‍ നെതന്യാഹു ഇതൊന്നും പരിഗണിക്കുന്നതേയില്ല. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും യുഎന്‍ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് ഐക്യരാഷ്ട്രസഭാ  സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയപ്പോഴും നെതന്യാഹു നിശബ്ദനാണ്. ശാന്തമായി ഉറങ്ങിയ അഞ്ഞൂറിലേറെ ഇസ്രായേല്‍ക്കാരെ മിസൈല്‍ തൊടുത്ത് രാത്രി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഹമാസുകള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും അവരെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.      
ഇസ്രയേല്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു. അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രായേല്‍ തള്ളിക്കളയുകയും ചെയ്തു.  ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേല്‍ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. പലസ്തീനില്‍ നിന്നുള്ള ഇസ്ലാമിക് ജിഹാദ് തൊടുത്ത മിസൈല്‍ വഴിതെറ്റി വീണാണ് ആശുപത്രിയില്‍ സ്‌ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം. ഈ മാസം 7നുശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 3500  പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 12,500 പേര്‍ക്കു പരുക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കില്‍മാത്രം  61 പേര്‍ കൊല്ലപ്പെട്ടു.  1250 പേര്‍ക്കു പരുക്കേറ്റു.    
ഇതേസമയം  തെക്കന്‍ ലബനോന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. വടക്കന്‍ ഗാസയില്‍നിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം പലസ്തീന്‍കാര്‍ ഉള്‍പ്പെടെ തങ്ങുന്ന തെക്കന്‍ ഗാസയിലാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഗാസ വിടാനായി അനുമതി തേടി ആയിരക്കണക്കിനു വിദേശികളും റഫാ അതിര്‍ത്തിയിലുണ്ട്. ഇസ്രായേല്‍ അനുമതി ലഭിക്കാതെ ഈജിപ്തിന് ഈ വഴി തുറക്കാനാവില്ല. പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ തമ്പടിച്ചിരിക്കുന്ന ഈ മേഖലയില്‍ മുന്നറിയിപ്പില്ലാതെ ഇസ്രായേല്‍ മിസൈല്‍ വര്‍ഷിക്കുമോ എന്ന് ഭയപ്പെടുന്നവരും കുറവല്ല.
അതേ സമയം ഇസ്രായേല്‍ നടത്തിയ സ്ഫോടനങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുറഞ്ഞത് 1200 പേര്‍ മരിച്ചും ജീവനോടെയും കുടുങ്ങി കിടക്കുന്നുണ്ടാകാമെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസ്രയേലില്‍ 1400 പേര്‍ കൊല്ലപ്പെട്ടതായാണ് വിലയിരുത്തല്‍ അതേസമയം, കുട്ടികളുള്‍പ്പടെ 199 പേരെ ഹമാസ് ഗാസായില്‍ ബന്ദികളാക്കിയിട്ടുണ്ട്. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാനും പാലസ്തീനിലുള്ളവര്‍ക്ക് സഹായം എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള അടിയന്തര ദൗത്യവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍  ഇസ്രായേലിലെത്തിയിട്ടുണ്ടെങ്കിലും ഈ നീക്കം ഇസ്രായേലിനെ സഹായിക്കാന്‍ മാത്രമേ പ്രയോജനപ്പെടു എന്നാണ് അറബ് രാജ്യങ്ങള്‍ വിലയിരുത്തുന്നത്.  


         

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (17 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (33 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (34 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends