ഓടുന്ന കാറിനു മുകളിലിരുന്ന് പ്രണയലീലകള്‍ നടത്തിയ കമിതാക്കള്‍ക്കെതിരെ നടപടിയെടുത്ത് പോലീസ്

ഓടുന്ന കാറിന്റെ മുകളിലിരുന്ന് പ്രണയലീലകള്‍ നടത്തിയ കമിതാക്കള്‍ക്കെതിരെ നടപടിയെടുത്ത് ഹൈദരാബാദ് പോലീസ്. യുവതിയുടെയും യുവാവിന്റെയും ചുംബനദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്.
ദിവസങ്ങള്‍ക്കു മുന്പ് പി.വി. നരസിംഹറാവു എക്സ്പ്രസ് വേയിലാണു സംഭവം. രാത്രിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാറിന്റെ മുകളിലിരുന്നു കെട്ടിപ്പിടിക്കുകയും ഗാഢമായി ചുംബിക്കുകയും ചെയ്തായിരുന്നു കമിതാക്കളുടെ യാത്ര. ഇരുവരും ഉറക്കെ എന്തൊക്കെയോ വിളിച്ചുപറയുകയും കൈകള്‍ വീശുകയും ചെയ്യുന്നതു വീഡിയോയില്‍ കാണാം. കാറിനുള്ളില്‍ മറ്റു യാത്രക്കാരുമുണ്ട്.
അപകടകരമായ ചുംബനയാത്രയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പിന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ളവരാണ്. തിരക്കേറിയ സിറ്റി റോഡില്‍ കാറിന്റെ മുകളിലിരുന്നുള്ള പ്രണയകേളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം കമിതാക്കള്‍ക്കെതിരേ ഉയര്‍ന്നിരുന്നു. പോലീസ് നടപടി സ്വീകരിച്ചെങ്കിലും എന്തു നടപടിയാണെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha



























