കൂടത്തായി മോഡല്‍ കൊലപാതകം. .... ഗഡ്ചിറോളി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ഒരു മാസത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കളായ 2 യുവതികള്‍ പിടിയില്‍

കൂടത്തായി മോഡല്‍ കൊലപാതകം. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ഗഡ്ചിറോളി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ഒരു മാസത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കളായ 2 യുവതികള്‍ പിടിയില്‍.
പതിയേ മരണത്തിലേക്കു തള്ളിവിടുന്ന മാരക വിഷാംശമുള്ള താലിയം ഭക്ഷണത്തില്‍ കലര്‍ത്തിയാണ് കൊലപാതകങ്ങളെന്നു പൊലീസ് .ഗാര്‍ഹിക പീഡനവും സ്വത്തുതര്‍ക്കവുമാണ് കൊലപാതകത്തിനു കാരണമായത്. പ്രതികളായ സംഘമിത്ര കുംഭാരെ (22), റോസ രാംടെകെ (36) എന്നിവരാണ് അറസ്റ്റിലായത്. സംഘമിത്രയുടെ ഭര്‍ത്താവ് റോഷന്‍, അയാളുടെ അച്ഛന്‍ ശങ്കര്‍, അമ്മ വിജയ, സഹോദരി കോമള്‍, വിജയയുടെ സഹോദരി വര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭര്‍തൃമാതാവിന്റെ ബന്ധുവാണ് റോസ രാംടെകെ.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റോഷനെ വിവാഹം കഴിച്ച സംഘമിത്ര ഭര്‍തൃവീട്ടില്‍ നിന്നു നേരിട്ട പീഡനം സഹിക്കാനാകാതെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിനോടു പറഞ്ഞത്.
തന്റെ ദുരിതം കണ്ട് അച്ഛന്‍ ജീവനൊടുക്കിയതും അവര്‍ക്ക് വലിയ ആഘാതമായി. സ്വന്തം വീട്ടിലേക്ക് മടങ്ങാനും വിവാഹം കഴിച്ചെത്തിയ വീട്ടില്‍ തങ്ങാനും കഴിയാതെ വന്നതോടെയാണ് എല്ലാവരെയും വകവരുത്തിയത്.
"
https://www.facebook.com/Malayalivartha



























