സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങള്‍ നവീകരിക്കാനൊരുങ്ങുന്നു..... അത്യാധുനിക സജ്ജീകരണങ്ങളോടെ യുദ്ധ വിമാനങ്ങള്‍ക്ക് പുത്തന്‍ ശക്തി പകരാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന....

സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങള്‍ നവീകരിക്കാനൊരുങ്ങുന്നു..... അത്യാധുനിക സജ്ജീകരണങ്ങളോടെ യുദ്ധ വിമാനങ്ങള്‍ക്ക് പുത്തന്‍ ശക്തി പകരാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന....
സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങള്‍ നവീകരിക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്. തദ്ദേശീയമായി നിര്‍മ്മിച്ച ആയുധ സംവിധാനങ്ങളും വിരുപാക്ഷ എന്ന റഡാറും ഉപയോഗിച്ചാണ് സുഖോയ് യുദ്ധവിമാനങ്ങള്‍ നവീകരിക്കുന്നത്. നവീകരിച്ച സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരിക്കും വിരുപാക്ഷ റഡാര്‍.
ഇത് യുദ്ധവിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിലവില്‍ 250-ലധികം സുഖോയ് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ളത്. വിവിധ മേഖലകളിലെ വ്യോമസേനയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് തദ്ദേശീയമായാണ് വിരുപാക്ഷ റഡാര്‍ വികസിപ്പിച്ചെടുക്കുന്നത്.
ലോകമെമ്പാടുമുള്ള മറ്റ് സുഖോയ് വിമാനങ്ങളിലുള്ള റഡാര്‍ സംവിധാനങ്ങളെ അപേക്ഷിച്ച് ഇത് ഏറ്റവും മികവുറ്റതാണെന്ന് വ്യക്തമാക്കി വ്യോമസേന.
"
https://www.facebook.com/Malayalivartha



























