തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപം ആവഡിയില്‍ ലോക്കല്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പാളം തെറ്റി... സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല, മൂടല്‍മഞ്ഞ് മൂലമാണ് അപകടം ഉണ്ടായതെന്ന് നിഗമനം

തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപം ആവഡിയില്‍ ലോക്കല്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പാളം തെറ്റി. സബര്‍ബര്‍ ട്രെയിനാണ് പാളം തെറ്റിയത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആവഡിയില്‍ നിര്‍ത്തേണ്ടിയിരുന്ന ട്രെയിന്‍ സിഗ്‌നല്‍ മറികടന്ന് മുന്നോട്ട് പോയപ്പോഴാണ് അപകടം.
മൂടല്‍മഞ്ഞ് മൂലമാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. അപകടത്തെ തുടര്‍ന്ന് ഇതുവഴി കടന്നുപോകുന്ന ചില ട്രെയിനുകള്‍ മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു.
https://www.facebook.com/Malayalivartha



























