മദ്രസകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ.... നൂറ് മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തി...ഉടൻ പൂട്ടിയില്ലെങ്കിൽ ദിവസം പതിനായിരം രൂപ പിഴ...മദ്രസകൾക്ക് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്....

രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദിവസങ്ങൾക്കുശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുസഫർനഗർ ജില്ലയിലെ മദ്രസകളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നത്.ജില്ലയിൽ മാത്രം നൂറ് മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മദ്രസ മാനേജർമാർക്ക് നോട്ടീസ് നൽകിയതായാണ് വിവരം. ഉടൻ പൂട്ടിയില്ലെങ്കിൽ ദിവസം പതിനായിരം രൂപ പിഴ അടയ്ക്കാൻ 12 മദ്രസകൾക്ക് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ബ്ളോക്ക് എഡ്യുക്കേഷൻ ഓഫീസറാണ് മദ്രസകൾക്ക് നോട്ടീസ് നൽകിയതെന്ന് മുസഫർനഗറിലെ പ്രാഥമിക ശിക്ഷാ അധികാരി ശുഭം ശുക്ള മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 'കൃത്യമായ അംഗീകാരമില്ലാതെ നൂറ് മദ്രസകൾ പ്രവർത്തിക്കുന്നതായി മുസഫർനഗറിലെ ന്യൂനപക്ഷ വിഭാഗം അറിയിച്ചിട്ടുണ്ട്. അവരോട് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ ബുദ്ധിമുട്ടേറിയതല്ല'- ശുഭം ശുക്ള പറഞ്ഞു.അതേസമയം, മദ്രസ സംബന്ധമായ വിഷയങ്ങളിൽ ഇടപെടാൻ വിദ്യാഭ്യാസ വകുപ്പിന് ഉൾപ്പെടെ അധികാരമില്ലെന്ന് യു പി ബോർഡ് ഒഫ് മദ്രസ എഡ്യൂക്കേഷൻ ചെയർമാൻ ഇഫ്‌തികർ അഹ്മദ് ജാവേദ് പറഞ്ഞു.'ന്യൂനപക്ഷ വകുപ്പിന് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. സാധാരണ സ്‌കൂളുകൾ പോലെയല്ല മദ്രസകൾ. അതിനാൽതന്നെ സ്‌കൂളുകൾക്കുള്ള നിയമങ്ങൾ, പിഴകൾ തുടങ്ങിയവ മദ്രസകൾക്ക് ബാധകമാകില്ല.
1995ൽ സ്കൂളുകളുടെ നിയമങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും മദ്രസകളെ വേർപെടുത്തിയിരുന്നു'- ഇഫ്‌തികർ അഹ്മദ് ജാവേദ് വ്യക്തമാക്കി.മുസഫർനഗറിലെ മദ്രസകൾക്ക് നോട്ടീസ് നൽകിയത് ചില പ്രത്യേക വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണെന്ന് ജമിയത്ത് ഉലേമ-ഇ-ഹിന്ദ് ഉത്തർപ്രദേശ് സെക്രട്ടറി ഖാരി സാക്കിർ കുറ്റപ്പടുത്തി. മൂന്നോ അഞ്ചോ ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് കഴിഞ്ഞില്ലെങ്കിൽ ദിവസം പതിനായിരം രൂപ പിഴ അടക്കേണ്ടതായി വരും. ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാൻ എങ്ങനെയാണ് കഴിയുകയെന്നും ഖാരി സാക്കിർ ചോദിച്ചു.വിദേശത്ത് നിന്ന് ഫണ്ട് ലഭിക്കുന്ന മദ്രസകൾ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്നും എത്ര അനധികൃത മദ്രസകൾ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നും എസ്ഐടി അന്വേഷിക്കും. അടുത്തിടെ സംസ്ഥാനത്ത് അനധികൃത മദ്രസകൾ കണ്ടെത്തുന്നതിനായി സർവേ നടത്തിയിരുന്നു.സംസ്ഥാനത്തിനകത്ത് 16,513 അംഗീകൃത മദ്രസകളും 8500 അനധികൃത മദ്രസകളും പ്രവർത്തിക്കുന്നുണ്ടെന്ന് സർവേയിൽ കണ്ടെത്തി.
അനധികൃത മദ്രസകൾ വിദേശ രാജ്യങ്ങളിൽ നിന്ന് പണം കൈപ്പറ്റിയതായും ആരോപണം ഉയർന്നിരുന്നു.ഈ ഫണ്ടിംഗിനെ കുറിച്ചാണ് ഇനി എഡിജി മോഹിത് അഗർവാളിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി അന്വേഷിക്കുക.ഉത്തർപ്രദേശിലെ തെരായ് ജില്ലകളിൽ നിർമിച്ച മദ്രസകളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് പണം വാങ്ങുന്നതിൽ മുന്നിൽ. നേപ്പാളിന്റെ അതിർത്തിയിലാണ് ഈ മദ്രസ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ എണ്ണവും അതിവേഗം വർദ്ധിച്ചു. ഈ മദ്രസകൾക്കെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വിദേശ ധനസഹായം ലഭിക്കുന്നതായി സംശയിക്കുന്ന 1500-ലധികം അനധികൃത മദ്രസകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഈ മദ്രസകൾ എങ്ങനെയാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അന്വേഷിക്കും.
ഉത്തർപ്രദേശിലെ പിലിഭിത്, ലഖിംപൂർ, ബഹ്‌റൈച്ച്, ബൽറാംപൂർ, സിദ്ധാർത്ഥനഗർ, മഹാരാജ്ഗഞ്ച് തുടങ്ങിയ ജില്ലകൾ നേപ്പാളുമായി അതിർത്തി പങ്കിടുന്നവയാണ് . ഈ പ്രദേശത്ത് മദ്രസകളും വൻതോതിൽ തുറന്നിട്ടുണ്ട്. പുതുതായി രൂപീകരിച്ച എസ്ഐടി 4000-ലധികം മദ്രസകളിൽ അന്വേഷണം നടത്തും.വനത്തിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച പത്തോളം അനധികൃത മസ്ജിദുകളും , മദ്രസകളും ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ് . ഡെറാഡൂണിലെ ഭക്‌റ റേഞ്ചിലെ ഭുദ ഖട്ട പ്രദേശത്താണ് മുസ്ലീം ഗുജ്ജറുകൾ അനധികൃതമായി മദ്രസയും പള്ളികളും സ്ഥാപിച്ചത് . തകരം മേഞ്ഞ കുടിലുകളുടെ മാതൃകയിലായിരുന്നു മദ്രസകൾ .വനംവകുപ്പ് പോലീസിന്റെ സഹായത്തോടെ ഇവ പൊളിച്ചുനീക്കുകയും സമീപത്തെ മറ്റ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു.
പ്രതിഷേധ സൂചകമായി മുസ്ലീം ഗുജ്ജറുകൾ ഫോറസ്റ്റ് റേഞ്ചറെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സും ഒപ്പമുണ്ടായിരുന്ന പോലീസ് സേനയും സമരക്കാരെ തുരത്തി.മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ കർശന നിർദ്ദേശപ്രകാരം വനംവകുപ്പ് സംഘം വനത്തിനുള്ളിൽ പ്രവേശിച്ചാണ് നടപടികൾ എടുത്തത് . 13 ഹെക്ടറോളം വനഭൂമിയാണ് ബുൾഡോസറുകൾ വഴി കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ചത്. രഹസ്യാന്വേഷണ വിഭാഗമാണ് ഇത്തരം പള്ളികളെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരമറിയിച്ചത് . തുടർന്ന് കർശന നടപടിയെടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി രാധാ റാതുരി, നോഡൽ ഓഫീസർ ഡോ. പരാഗ് ധാക്കേറ്റ് എന്നിവർക്ക് ധാമി നിർദേശം നൽകി.
https://www.facebook.com/Malayalivartha



























