യുവാവ് പാര്‍ക്കിലെ ഒരു ബെഞ്ചില്‍ യുവതിക്കൊപ്പം ഇരുന്നു... സഹോദരനും സുഹൃത്തും ചേര്‍ന്ന് യുവാവിനെ കുത്തി

പാര്‍ക്കില്‍ യുവതിക്കൊപ്പം ഒരു ബെഞ്ചില്‍ ഇരുന്നതിന് യുവാവിനെ രണ്ട് പേര്‍ കുത്തി വീഴ്ത്തി. തെക്കന്‍ ദില്ലിയിലെ മാളവ്യ നഗറിലെ പാര്‍ക്കിലാണ് സംഭവം. ഫായിസ് അലിയെന്ന 20 വയസ്സുകാരനെയാണ് യുവതിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്ന് കുത്തിയത്. കുത്തേറ്റ് വീണ യുവാവിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ യുവതിയുടെ സഹോദരനായ കൈഫി മാലിക്കിനെയും ഇയാളുടെ കൂട്ടുകാരനായ അഫ്ഗാന്‍ പൌരന്‍ ഹാരൂണിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
യുവാവ് പാര്‍ക്കിലെ ഒരു ബെഞ്ചില്‍ യുവതിക്കൊപ്പം ഇരിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ സഹോദരനും സുഹൃത്തും അവിടേക്കെത്തി. തന്റെ സഹോദരിയോടൊപ്പം എന്തിനാണ് അവിടെ ഇരിക്കുന്നതെന്ന് അലിയോട് കൈഫി മാലിക്ക് ചോദിച്ചതായി ഓഫീസര്‍ പറഞ്ഞു. തുടര്‍ന്ന് മാലിക് അലിയുടെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. യുവാവ് ഇത് തടഞ്ഞതോടെയാണ് ഇരുവരും ചേര്‍ന്ന് ഇയാളെ കുത്തി വീഴ്ത്തുകയായിരുന്നു.
യുവാവ് കുത്തേറ്റ് വീണതോടെ പ്രതികള്‍ സഹോദരിയെയും കൊണ്ട് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പാര്‍ക്കിലുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലിയിടെ തോളിലും മുതുകിലും കൈയിലും കുത്തേറ്റതായി പൊലീസ് അറിയിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരാമാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ യുവാക്കള്‍ രണ്ട് പേരും ഒളിവിലാണ്. ഇവര്‍ക്കെതിരെ കൊലപാതകശ്രമം ചുമത്തി എഫ്ഐര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായും കേസില്‍ വിശദമായ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























