കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ക്യാരിബാഗിന് പണം വാങ്ങി... യുവതിയുടെ പരാതിയില്‍ സ്ഥാപനത്തോട് പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ച് കോടതി

കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ക്യാരിബാഗിന് യുവതിയില്‍ നിന്നും പണം വാങ്ങി. യുവതിയുടെ പരാതിയില്‍ പണം വാങ്ങിയ സ്ഥാപനത്തോട് പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000രൂപ നല്‍കാനാണ് ബംഗളൂരു ഉപഭോക്തൃകോടതി നിര്‍ദേശിച്ചത്. 2022 ഒക്ടോബറില്‍ പരാതി നല്‍കിയ കേസിനാണ് ഇപ്പോള്‍ വിധിയുണ്ടായത്.
കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ക്യാരിബാഗിനായി യുവതിയില്‍ നിന്ന് 20രൂപ ബംഗളൂരുവിലെ ഐകിയയുടെ ഷോറൂം കൈപറ്റിയിരുന്നു. സ്വീഡിഷ് ഫര്‍ണിച്ചര്‍ സ്ഥാപനമാണ് ഐകിയ. കമ്പനിയില്‍ കഴിഞ്ഞ വര്‍ഷമാണ് യുവതി എത്തിയത്. വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ യുവതി ക്യാരിബാഗ് ആവശ്യപ്പെട്ടു. ജീവനക്കാര്‍ ക്യാരിബാഗ് നല്‍കുകയും 20രൂപ ചാര്‍ജ് ഈടാക്കുകയും ചെയ്തു. പിന്നാലെ ലോഗോ പതിച്ച ബാഗിന് പണം ഈടാക്കിയത് യുവതി ചോദ്യം ചെയ്തു.
സാധനങ്ങള്‍ വാങ്ങുന്ന സമയത്ത് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയില്ലെന്ന് കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടായില്ല. തുടര്‍ന്നാണ് യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. സംഭവം പരിശോധിച്ച കമ്മിഷന്‍ യുവതിയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടെത്തി. മാളുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളില്‍ കോടതി അനിഷ്ടവും പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha



























