ഭാര്യ വിഷബാധയേറ്റ് മരിച്ചു... കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തന്‍ ഡോക്ടറായ ഭര്‍ത്താവ് ചെയ്തത്

ഭാര്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ ഡോക്ടറായ ഭര്‍ത്താവെന്ന് പോലീസ്. മിനസോട്ടയിലാണ് സംഭവം നടന്നത്. മുപ്പതുകാരനായ വിഷ വിദഗ്ധനും ഡോക്ടറുമായ കോണ്ണര്‍ ബോമാനാണ് ഭാര്യയുടെ മരണത്തിന് പിന്നാലെ കൊലപാതക കേസില്‍ പിടിയിലായത്. 32കാരിയായ ബെറ്റി ബോമാന്‍ ഓഗസ്റ്റ് 20നാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയതിന് 4 ദിവസങ്ങള്‍ക്ക് പിന്നാലെ ബെറ്റിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്ബത്തിക കാര്യങ്ങളേ ചൊല്ലി തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നുള്ള കണ്ടെത്തലിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവ ഡോക്ടര്‍ കുടുങ്ങിയത്.
ഭാര്യയുടെ മരണശേഷം കിട്ടുന്ന ഇന്‍ഷുറന്‍സ് തുക ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്നാണ് ഡോക്ടര്‍ വിശദമാക്കുന്നത്. 4.1 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയായിരുന്നു ബെറ്റിയുടെ പേരിലുണ്ടായിരുന്നത്. ബെറ്റിക്ക് മരുന്നിന്റെ രൂപത്തിലാണ് വിഷം കൊടുത്തതെന്ന് ഡോക്ടര്‍ കുറ്റസമ്മതം നടത്തിയിട്ടുള്ളത്. വയറിളക്കവും നിര്‍ജ്ജലീകരണവും രൂക്ഷമായതിന് പിന്നാലെയാണ് ബെറ്റി ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ ബെറ്റിക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ശ്വാസകോശമടക്കമുള്ള അവയവങ്ങളും നിലച്ചു. പിന്നാലെ ആശുപത്രി അധികൃതര്‍ ബെറ്റിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് പിന്നാലെ ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് യുവ ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചുവെങ്കിലും മരണത്തില്‍ സംശയം തോന്നിയ ആരോഗ്യ വിദഗ്ധര്‍ ദഹിപ്പിക്കാന്‍ അനുമതി കൊടുത്തിരുന്നില്ല. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സാമ്ബത്തിക ലാഭം ലക്ഷ്യമിട്ടുള്ള ക്രൂരമായ കൊലപാതകം പുറത്ത് വരുന്നത്.
മരിക്കുന്നതിന് മുന്‍പ് ബെറ്റിയുടെ വന്‍കുടലിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. സന്ധിവാതത്തിന് മരുന്നായി ഉപയോഗിച്ചിരുന്ന കോള്‍ചിസിന്‍ എന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യം ബെറ്റിയുടെ ടോക്‌സിക്കോളജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. രക്തത്തിലും മൂത്രത്തിലുമാണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. എന്നാല്‍ ബെറ്റിക്ക് സന്ധിവാതമുണ്ടായിരുന്നില്ല. ആശുപത്രിയിലെ ചികിത്സാ വേളയിലും ഈ പദാര്‍ത്ഥമുള്ള മരുന്നുകള്‍ ബെറ്റിക്ക് നല്‍കിയിരുന്നില്ല. ഇതോടെയാണ് വിഷ വിദഗ്ധനായ യുവ ഡോക്ടറെ പോലീസ് ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha



























