രാജസ്ഥാനില്‍ യുവാവിന്റെ ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ഭൂമി തര്‍ക്കത്തിന്റെ പേരില്‍ രാജസ്ഥാനില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് കൊലപാതകം നടന്നത്. ബുധനാഴ്ച ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിലാണ് ക്രൂര സംഭവം നടന്നത്. ബഹാദൂര്‍ അടാര്‍ സിംഗ് എന്നിവരുടെ കുടുംബങ്ങള്‍ ഏറെ നാളായി ഉണ്ടായിരുന്ന ഭൂമി തര്‍ക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്.
സദാര്‍ പൊലീസില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇരുവിഭാഗവും പരസ്പരം പരാതി സമര്‍പ്പിച്ചിരുന്നു. ബഹദൂര്‍ സിംഗിന്റെ കുടുംബം ബുധനാഴ്ച ട്രാക്ടറുമായി തര്‍ക്കഭൂമിയില്‍ എത്തുകയായിരുന്നു. അടാര്‍ സിംഗിന്റെ കുടുംബവുമായി ഇതിനെതിരെ തര്‍ക്കമുണ്ടായി. ഇതിനിടെ ഒരു യുവാവ് നിലത്തു കടന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇയാളുടെ മുകളിലൂടെ ട്രാക്ടര്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























