Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തന്റെ ശമ്ബളത്തിന്റെ ഭൂരിഭാഗവും സഹോദരിമാര്‍ക്കായി ചെലവഴിക്കുന്നു... സഹോദരന്‍ സൂപ്പില്‍ വിഷംകലര്‍ത്തി നല്‍കി സഹോദരിമാരെ കൊലപ്പെടുത്തി

26 OCTOBER 2023 12:28 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

അവിവാഹിതരായ സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരനായ 36-കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ രേവ്ദണ്ഡയിലാണ് സംഭവം നടന്നത്. രേവ്ദണ്ഡ സ്വദേശിയും പാല്‍ഘറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനുമായ ഗണേഷ് മോഹിതിനെയാണ് ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ സ്‌നേഹ(30), സൊനാലി(34) എന്നിവരെ സൂപ്പില്‍ വിഷംകലര്‍ത്തിയാണ് ഗണേഷ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന് പിന്നാലെ ബന്ധുവാണ് കൊലപാതകം നടത്തിയതെന്ന് സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. സംശയങ്ങളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരിമാരുടെ ജീവനെടുത്തത് ഏകസഹോദരന്‍ തന്നെയാണെന്ന് വ്യക്തമായത്.

പിതാവിന്റെ പേരിലുള്ള സ്വത്തില്‍ സഹോദരിമാര്‍ അവകാശമുന്നയിച്ചേക്കാമെന്ന ആശങ്കയും തന്റെ ശമ്ബളത്തിന്റെ ഭൂരിഭാഗവും സഹോദരിമാര്‍ക്കായി ചെലവഴിക്കുന്നതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ബോളിവുഡ് സിനിമയായ 'ദൃശ്യം' കൊലപാതകത്തിന് പ്രചോദനമായെന്നും വിഷവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തിയതായും പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 15-നാണ് പ്രതി കൃത്യം നടത്തിയത്. പാല്‍ഘറില്‍ ജോലിചെയ്യുന്ന പ്രതി അന്നേദിവസം നവരാത്രി ആഘോഷങ്ങള്‍ക്കായി കുടുംബത്തെ രേവദണ്ഡയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. പാല്‍ഘറില്‍വെച്ച് കൃത്യം നടത്തിയാല്‍ തന്നെ സംശയിക്കുമെന്ന് കരുതിയാണ് ബന്ധുക്കളെല്ലാം താമസിക്കുന്ന രേവ്ദണ്ഡയില്‍വെച്ച് പദ്ധതി നടപ്പിലാക്കാന്‍ പ്രതി തീരുമാനിച്ചത്. വീടിന് സമീപത്തുള്ള ബന്ധുവുമായി നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇയാളെ സംശയിക്കുമെന്നും ബന്ധുവാണ് കൃത്യം നടത്തിയതെന്ന് സ്ഥാപിക്കാന്‍ കഴിയുമെന്നും പ്രതി കരുതി.

ഒക്ടോബര്‍ 15-ന് രേവ്ദണ്ഡയിലെ വീട്ടിലെത്തിയ പ്രതി സഹോദരിമാര്‍ക്കായി സൂപ്പുണ്ടാക്കിയിരുന്നു. ഈ സൂപ്പിലാണ് എലിവിഷം കലര്‍ത്തിനല്‍കിയത്. സഹോദരിമാര്‍ക്ക് സൂപ്പ് നല്‍കിയതിന് പിന്നാലെ വീടിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്ന വെള്ളം കുടിക്കാനായി കൊണ്ടുവരാന്‍ പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വെള്ളം കുടിക്കാന്‍ നല്‍കി. ഇതിനുപിന്നാലെ ഗര്‍ബ നൃത്തത്തിനായി പ്രതി വീട്ടില്‍നിന്ന് പുറത്തുപോയി. അന്നേവരെ ഗര്‍ബ നൃത്തത്തില്‍ പങ്കെടുക്കാത്ത ഗണേഷ് ഇത്തവണ നൃത്തംചെയ്യാനായി പോയതില്‍ പോലീസിന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. മാത്രമല്ല, സുഖമില്ലെന്ന് പറഞ്ഞ് സഹോദരി വിളിച്ചപ്പോള്‍ ഇയാള്‍ വീട്ടിലെത്താന്‍ വൈകിയതും സംശയത്തിനിടയാക്കി.

സംഭവദിവസം ഗര്‍ബ നൃത്തത്തിനിടെയാണ് തനിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് മൂത്തസഹോദരിയായ സൊനാലി പ്രതിയെ വിളിച്ചത്. എന്നാല്‍, ഗര്‍ബ നൃത്തത്തിന്റെ പേരുപറഞ്ഞ് പ്രതി വീട്ടിലെത്തുന്നത് മനഃപൂര്‍വം വൈകിപ്പിച്ചു. തുടര്‍ന്ന് ഏറെനേരം കഴിഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ സൊനാലിയുമായി അലിഭാഗ് സിവില്‍ ആശുപത്രിയിലേക്ക് പോയി. ഇവിടെ ചികിത്സയിലിക്കെ ഒക്ടോബര്‍ 17-ന് സൊനാലി മരിച്ചു. ഇതേസമയം, ഇളയസഹോദരിയായ സ്‌നേഹയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. സ്‌നേഹയെ എം.ജി.എം. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബാര്‍ 20-ന് സ്‌നേഹയും മരിച്ചു.

സ്‌നേഹയും സൊനാലിയും ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് പ്രതി തന്റെ പദ്ധതിയിലെ ബാക്കി ഭാഗങ്ങള്‍ നടപ്പിലാക്കിയത്. വീട്ടിലെ വരാന്തയില്‍വെച്ച കുടിവെള്ളത്തില്‍ ബന്ധു വിഷം കലര്‍ത്തിയതാണെന്നും ഇതാണ് സഹോദരിമാരെ അപകടത്തിലാക്കിയതെന്നും ഇയാള്‍ അമ്മയോടും സഹോദരിയോടും പറഞ്ഞു. 20-ാം തീയതി വരെ ചികിത്സയിലായിരുന്ന സ്‌നേഹയോടും അമ്മയോടും ഇയാള്‍ ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. ബന്ധുവുമായി നേരത്തെ വസ്തുതര്‍ക്കമുണ്ടായതിനാല്‍ അമ്മയും മറ്റുള്ളവരും ഇത് വിശ്വസിച്ചു. ഇതോടെ ചികിത്സയിലായിരുന്ന സ്‌നേഹയും അമ്മയും ബന്ധുവിനെതിരേ പോലീസിന് മൊഴി നല്‍കി.

സംഭവത്തിന് പിന്നില്‍ ബന്ധുവാണെന്ന് വരുത്തിതീര്‍ക്കാന്‍ കള്ളം പറഞ്ഞതും ഇക്കാര്യം പലതവണ ആവര്‍ത്തിച്ച് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതിനും 'ദൃശ്യം' സിനിമയാണ് പ്രതിക്ക് പ്രചോദനമായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പ്രതിയുടെ പദ്ധതികള്‍ പാളി. ആദ്യഘട്ടത്തില്‍ വീടിന് പുറത്തുണ്ടായിരുന്ന സിസിടിവി ക്യാമറകള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിലൊന്നും ആരും കുടിവെള്ളത്തില്‍ എന്തെങ്കിലും കലര്‍ത്തുന്നതായി കണ്ടില്ല. മാത്രമല്ല, ഇതേ വെള്ളം കുടിച്ച അമ്മയ്ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായില്ല എന്നതും സംശയത്തിനിടയാക്കി. ഇതോടെയാണ് ഇവരുടെ കുടുംബത്തെക്കുറിച്ച് പോലീസ് കൂടുതല്‍വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനിടെ ഗണേഷിന്റെ മൊബൈല്‍ഫോണും പോലീസ് പരിശോധിച്ചു. ഈ പരിശോധനയില്‍ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററി കണ്ടത് അന്വേഷണത്തില്‍ വഴിത്തിരിവായി.

ഒക്ടോബര്‍ 11-ാം തീയതി മുതല്‍ 14-ാം തീയതി വരെ വിഷത്തെക്കുറിച്ചും അത് ഉപയോഗിക്കുന്നരീതികളെക്കുറിച്ചും ഗണേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി പോലീസ് കണ്ടെത്തി. ഈ ദിവസങ്ങളില്‍ ആകെ 53 തവണയാണ് വിഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതി ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. 'സ്വീറ്റ് പോയ്‌സണ്‍', 'മണം ഇല്ലാത്ത വിഷം', 'വിഷം കഴിച്ചാല്‍ എത്രദിവസം കൊണ്ട് മരിക്കും' എന്നിങ്ങനെയായിരുന്നു ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. മാത്രമല്ല, പ്രതിയുടെ കാറില്‍നിന്ന് എലിവിഷത്തിന്റെ പാക്കറ്റുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഗണേഷിനെ വിശദമായി ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു.

വിവാഹം കഴിക്കാന്‍ ആഗ്രഹമില്ലാതിരുന്ന സഹോദരിമാര്‍ക്കായി പണം ചെലവഴിക്കുന്നതില്‍ പ്രതി ഏറെ അസ്വസ്ഥനായിരുന്നു. മാത്രമല്ല, പിതാവിന്റെ പേരിലുള്ള സ്വത്തില്‍ സഹോദരിമാര്‍ അവകാശം ഉന്നയിക്കുമോ എന്ന ആശങ്കയും ഇയാള്‍ക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രതികരണം.

വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ അപകടമരണത്തിന് പിന്നാലെ ആശ്രിതനിയമനത്തിലാണ് ഗണേഷിന് വനംവകുപ്പില്‍ ജോലി ലഭിച്ചത്. എന്നാല്‍, ആര് ജോലിയില്‍ പ്രവേശിക്കും എന്നത് സംബന്ധിച്ച് സഹോദരങ്ങള്‍ക്കിടയില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. പ്രതിയുടെ സഹോദരിമാരിലൊരാള്‍ക്ക് ആശ്രിതനിയമനം നല്‍കണമെന്നായിരുന്നു അമ്മയുടെ ആവശ്യം. ഇതുസംബന്ധിച്ച് ദീര്‍ഘകാലം ഇവര്‍ക്കിടയില്‍ തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ അമ്മയുടെയും സഹോദരിമാരുടെയും എല്ലാകാര്യങ്ങളും താന്‍ നോക്കാമെന്ന് ഗണേഷ് ഉറപ്പുനല്‍കി. ഇതോടെയാണ് ആശ്രിതനിയമനം സംബന്ധിച്ച് കുടുംബത്തിലെ തര്‍ക്കം അവസാനിച്ചതെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (35 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (44 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (59 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends