കര്‍ണാടകയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം

കര്‍ണാടകയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഇന്ന് പുലര്‍ച്ചെ ചിക്കബെല്ലാപുരയിലായിരുന്നു അപകടം. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിക്കുകയായിരുന്നു.
മൂന്ന് സത്രീകളും ഒന്‍പത് പുരുഷന്‍മാരുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ബാഗേപ്പള്ളിയില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ക്ക് സംഭവസ്ഥലത്തുവച്ച് തന്നെ ജീവന്‍ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha



























