Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

13 അംഗ പെൺ പുലികൾ 14 മണിക്കൂർ പോരാട്ടത്തിൽ വധിച്ചത് 100 ഹമാസ് ഭീകരരെ...ജീവൻ പണയം വെച്ചുള്ള പോരാട്ടം..മിന്നൽ ആക്രമണത്തിൽ വിറച്ച് രാജ്യം

26 OCTOBER 2023 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

വനിതകൾ മാത്രമടങ്ങിയ ഇസ്രയേലിന്റെ 13 അംഗ സൈനിക സ്‌ക്വാഡ് 14 മണിക്കൂർ പോരാട്ടത്തിൽ വധിച്ചത് 100 ഹമാസ് ഭീകരരെ എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഗസ്സയിലായിരുന്നു സംഭവം. ഒക്ടോബർ 7 ന് നടന്ന പോരാട്ടത്തിൽ ഒരു സൈനിക കെന്ദ്രത്തിനു നേരെ ആക്രമണം നടത്തിയ ഈ സംഘം കിബുട്സ് മോചിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടിൽ പറയുന്നു.

 

 

 

ആയുധധാരികളായ ഭീകരർ ഇസ്രയേലി കിബുട്സ് ആയ സുഫയിൽ നുഴഞ്ഞു കയറിയതായി വിവരം ലഭിച്ചപ്പോൾ തന്റെ യൂണിറ്റിനോട് തയ്യാറായിരിക്കാൻ ഉത്തരവിടുകയായിരുന്നു കമാൻഡർ, ലെഫ്റ്റനന്റ് കേണൽ ബെൻ യെഹൂദ.തന്റെ 12 അംഗ സംഘത്തോട് ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഭീകരരെ തുരത്തണമെന്നും പറഞ്ഞു. നമുക്ക് വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്നും, ശക്തമായ ഒരു സംഘമാണ് തങ്ങളുടേതെന്നും അവർ സംഘാംഗങ്ങളോട് പറഞ്ഞു.

 

 


പിന്നീട് അവിടെയുള്ള ഒരു മിലിറ്ററി പോസ്റ്റിൽ എത്തിയ അവർ കണ്ടത് ഹമാസ് ഭീകരർ സൈനിക പോസ്റ്റ് കൈയേറിയതാണ്., അവിടെയുണ്ടായിരുന്ന സൈനികരെ ഭീകരർ ബന്ധികളാക്കുകയും ചെയ്തു. 50 ൽ ഏറെ സൈനികരെയായിരുന്നു അവർ ബന്ധികളാക്കിയത്. ലെഫ്. കേണൽ ബെൻ യഹൂദയുടെ നേതൃത്വത്തിൽ പെൺപുലികൾ പറന്നിറങ്ങിയപ്പോൾ 50 ൽ ഏറെ വരുന്ന ഭീകരർ അവരെ ആക്രമിച്ചു. കമാൻഡർ ഒരു ഭീകരനുമായി മുഖാമുഖം വരികയും ഉടനടി അയാളെ വെടിവെച്ചു കൊല്ലുകയും ചെയ്തതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

 

 

 

തുടർന്ന് മറ്റൊരു യൂണിറ്റിൽ നിന്നെത്തിയ ഒരു ഉദ്യോഗസ്ഥൻ ഭീകരർ ഒളിഞ്ഞിരിക്കുന്ന കെട്ടിടം ആക്രമിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, അവിടെ ബന്ധികളാക്കപ്പെട്ടവരുടെ ജീവൻ പണയം വെച്ചുള്ള നടപടിക്ക് യഹൂദ തയ്യാറായില്ല. അതിനു പകരമായി അപ്പോൾ കെട്ടിടത്തിനു വെളിയിൽ പലയിടത്തായി നിന്നിരുന്ന ഭീകരർക്ക് നേരെ നിറയൊഴിക്കുവാനായിരുന്നു യഹൂദ നിർദ്ദേശിച്ചത്.

 

 

വനിതാ സൈന്യവും ഭീകരരും തമ്മിലുള്ള പോര് എകദേശം നാല് മണിക്കൂറോളം നീണ്ടപ്പോഴേക്കും നേവി സ്പെഷ്യൽ ഫോഴ്സിന്റെ ഒരു യൂണിറ്റ് അവിടെ സൈന്യത്തെ സഹായിക്കാൻ എത്തി. ഭീകരരെ മുഴുവൻ തുരത്തി സൈനിക കേന്ദ്രം തിരിച്ചു പിടിക്കാൻ 14 മണിക്കൂർ നേരമാണ് അവർ പോരാടിയതെന്ന് സൺ ദിനപ്പത്രം എഴുതുന്നു.വനിത സൈനികരുടെ കാര്യക്ഷമതയെ കുറിച്ച് സംശയങ്ങൾ ഒന്നും തന്നെ വേണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ പോരാട്ടമെന്ന് കേണൽ യഹൂദ പറയുന്നു.

 

ഈ പോരാട്ടത്തിനിടയിൽ ഇവർ കൊന്നൊടുക്കിയത് നൂറോളം ഭീകരരെയായിരുന്നു. മാത്രമല്ല, യുദ്ധത്തിൽ പരിക്കേറ്റ ഇസ്രയേലി സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലും ഇവർ മുഖ്യ പങ്കുവഹിച്ചു. അതിനിടയിൽ തൊട്ടടുത്തുള്ള ഹോളിറ്റ് കിബുട്സിൽ അതിക്രമിച്ചു കയറി ഒരു ഡസനിലധികം സാധാരണക്കാരെ കൊന്ന മറ്റൊരു ഭീകര സംഘത്തിനെതിരെയും യഹൂദയുടെ പെൺപുലികൾ ധീരമായ പ്രകടനം കാഴ്‌ച്ചവെച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (36 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (45 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends