ഹമാസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനിലെ ജിഹാദി ഗ്രൂപ്പുകളെന്ന് റിപ്പോര്‍ട്ട്..ഒക്‌ടോബര്‍ 7ന് ഇസ്രായേലില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് പാലസ്തീന്‍ തീവ്രവാദഗ്രൂപ്പിലെ 500 പേര്‍ക്ക് ഇറാനിലെ തീവ്രാദഗ്രൂപ്പ് പരിശീലനം നല്‍കിയിരുന്നതായിട്ടാണ് ആരോപണം..

ഗാസയില്‍ അനേകം ജീവനുകള്‍ നഷ്ടമാക്കുകയും വന്‍ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത യുദ്ധത്തിന് ഏറ്റവും പുതിയ കാരണമായി മാറിയിരിക്കുന്ന ഹമാസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനിലെ ജിഹാദി ഗ്രൂപ്പുകളെന്ന് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ 7 ന് ഇസ്രായേലില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് പാലസ്തീന്‍ തീവ്രവാദഗ്രൂപ്പിലെ 500 പേര്‍ക്ക്് ഇറാനിലെ തീവ്രാദഗ്രൂപ്പ് പരിശീലനം നല്‍കിയിരുന്നതായിട്ടാണ് ആരോപണം.
ഇറാനില്‍ കഴിഞ്ഞമാസം തീവ്രവാദ ഗ്രൂപ്പിന് കീഴില്‍ വായുവിലും കരയിലുമുള്ള ആക്രമണങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നടത്തിയവരായിരുന്നു ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തേ ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നിലെ പ്രധാനശക്തി ഹമാസ് ആണെന്ന് ഇസ്രായേല്‍ നേരത്തേ ആരോപിച്ചിരുന്നു. ഗാസാ അതിര്‍ത്തിയിലെ ഹൈടെക് വേലികള്‍ തകര്‍ത്തുകയറിയാണ് ഹമാസ് ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണം നടത്തിയത്.
തിങ്കളാഴ്ച ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി (ഐഎസ്എ) ഹമാസിന്റേതെന്ന് അവകാശപ്പെട്ട് ചില വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ ആരംഭിച്ച മാരകമായ ഭീകരാക്രമണങ്ങളില്‍ തങ്ങളുടെ പങ്കുണ്ടെന്ന് ആള്‍ക്കാര്‍ ഇതില്‍ സമ്മതിക്കുന്നുണ്ട്. ഇസ്രായേലില്‍ നിന്ന് ഗാസയിലേക്ക് സാധാരണക്കാരെ ബന്ദികളാക്കിയതിന് ഹമാസ് തങ്ങള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് വാഗ്ദാനം ചെയ്തതായി വീഡിയോയില്‍ ഇവര്‍ അവകാശപ്പെടുന്നു. ''ആരെങ്കിലും ഒരു ബന്ദിയെ തട്ടിക്കൊണ്ടുപോയി ഗാസയിലേക്ക് കൊണ്ടുവന്നാല്‍ അവര്‍ക്ക് 10,000 ഡോളര്‍ സ്‌റ്റൈപ്പന്‍ഡും ഒരു അപ്പാര്‍ട്ട്‌മെന്റും ലഭിക്കും,'' ഹമാസ് തീവ്രവാദിയെന്ന് ആരോപിക്കുന്ന ഒരാള്‍ പറയുന്നത് വീഡിയോയിലുണ്ട്.
താന്‍ പത്തു ജൂതന്മാരെ കൊലപ്പെടുത്തിയെന്ന് ഒരാള്‍ തന്റെ മാതാപിതാക്കളെ വിളിച്ചു പറയുന്നെന്ന് ആരോപിച്ച് റെക്കോഡ് ചെയ്യപ്പെട്ട ഒരു ഫോണ്‍ സംഭാഷണവും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്‌സിലൂടെ പുറത്തുവിട്ടിരുന്നു. ഹമാസ് ഭീകരനും അവന്റെ മാതാപിതാക്കളും തമ്മിലുള്ള സംഭാഷണം എന്ന രീതിയിലാണ് ഇസ്രായേല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha



























