ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ലഷ്‌കര്‍ ഭീകരരെ പൊലീസും സൈന്യവും ചേര്‍ന്ന് വധിച്ചു... പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ലഷ്‌കര്‍ ഭീകരരെ പൊലീസും സൈന്യവും ചേര്‍ന്ന് വധിച്ചു... കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
തുടക്കത്തില്‍ രണ്ടുപേരെയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ മൂന്ന് പേരെ കൂടിയുമാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവര്‍ ലഷ്‌കര്‍ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു.
നിയന്ത്രണരേഖയ്ക്ക് കുറുകെ ഭീകരരുടെ 16 ലോഞ്ചിംഗ് പാഡുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ജമ്മു കശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
പ്രാദേശിക റിക്രൂട്ട്‌മെന്റുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. ഈ വര്‍ഷം കേന്ദ്രഭരണപ്രദേശത്ത് കൊല്ലപ്പെട്ട 46 ഭീകരരില്‍ 37 പേര്‍ പാകിസ്ഥാനികളാണെന്നും ഒമ്പത് പേര്‍ മാത്രമാണ് തദ്ദേശീയരെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
"
https://www.facebook.com/Malayalivartha



























