ഖാര്‍ഗെയുടെ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിക്ക് വലിയ വിജയമുണ്ടായി... അധ്യക്ഷ സ്ഥാനത്തെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ്...

ഖാര്‍ഗെയുടെ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിക്ക് വലിയ വിജയമുണ്ടായി... അധ്യക്ഷ സ്ഥാനത്തെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ്... സംഘടനാ ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പറഞ്ഞു.
2022 ഒക്ടോബര്‍ 26 നായിരുന്നു അദ്ദേഹം ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. ഖാര്‍ഗെ കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തിയാണെന്നും ഉയര്‍ന്നുവന്ന അദ്ദേഹം, അഭിനിവേശത്തിനും സ്ഥിരോത്സാഹത്തിനും എന്ത് നേടാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്നും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ശശി തരൂരിനെ പരാജയപ്പെടുത്തിയായിരുന്നു ഖാര്‍ഗെയുടെ വിജയം.
"
https://www.facebook.com/Malayalivartha



























