താന്‍ എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം... ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണ് താന്‍ നടത്തിയതെന്ന അത് കേട്ടവരാരും വിശ്വസിക്കില്ല... ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് തരൂര്‍..

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രയേല്‍ അനുകൂല പരാമര്‍ശം നടത്തിയെ ആരോപണത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി.
താന്‍ എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണ് താന്‍ നടത്തിയതെന്ന അത് കേട്ടവരാരും വിശ്വസിക്കില്ല. ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും തരൂര്‍ വ്യക്തമാക്കി.
ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് നടന്നതും ഭീകരാക്രമണമാണെന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്. വേദിയില്‍ വെച്ച് തന്നെ പിന്നീട് സംസാരിച്ച അബ്ദുസ്സമദ് സമദാനി എം.പി.യും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ.യും തരൂരിനെ തിരുത്തിയിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികള്‍ നടത്തുന്നതെന്ന് സമദാനിയും പ്രതിരോധം ഭീകരവാദമല്ലെന്ന് മുനീറും പറയുകയുണ്ടായി.
''ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 പേരെ ബന്ദികളാക്കി. പക്ഷേ അതിന് ഇസ്രയേലിന്റെ മറുപടി ഗാസയില്‍ ബോംബ് വര്‍ഷിച്ച് ആറായിരം പേരെയാണ് കൊലപ്പെടുത്തിയത്. ബോംബിങ് ഇതുവരെ നിര്‍ത്തിയിട്ടില്ല. ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും ഇന്ധനം നിര്‍ത്തി. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരപരാധികളായ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. യുദ്ധത്തിനും ചില മര്യാദകളുണ്ട്'' - തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞു. റാലിയില്‍ മുഖ്യാതിഥിയായിരുന്നു ശശി തരൂര്‍..
ഹമാസ് ഭീകരവാദികൾ ആണോ പോരാളികൾ ആണോ? ഇസ്രയേലിൽ കടന്നു കയറി 1,800 പേരെ അതിനിഷ്ഠൂരമായി വധിക്കുകയും, മൃതദേഹങ്ങളിൽ തുപ്പുകയും, 200 ഓളം പേരെ ബന്ദിയാക്കുകയും ചെയ്തിട്ടും, കേരളത്തിലെ ഇടതുപക്ഷ നേതാക്കൾക്ക് പോലും ഹമാസ് ഒരു ഭീകരസംഘടനയാണെന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല. മുമ്പ് മലയാളി നഴ്സ് കൊല്ലപ്പെട്ടപ്പോൾ ഭീകരാക്രമണം എന്ന് പറഞ്ഞ് പോസ്റ്റിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അത് തിരുത്തേണ്ടി വന്നിരുന്നു. ഇപ്പോൾ എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കൾക്കും സാംസ്കാരിക നായകർക്കും ഹമാസ് ഭീകരവാദികൾ അല്ല പോരാളികൾ ആണ്.
ഇങ്ങനെയിരിക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി എന്ന് പറഞ്ഞ്, കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് ഇന്ന് സമ്മേളനം നടത്തുന്നത്. ഹമാസ്, പോരാളികൾ ആണെന്ന് മുസ്ലിംലീഗിന്റെ എക്കാലത്തെയും വലിയ നിലപാട്. ഈ സമ്മേളനത്തിന്റെ ഉദ്ഘാടകൻ കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗവും എംപിയുമായ ശശി തരുർ ആയിരുന്നു. എന്നാൽ ആയിരങ്ങൾ തിങ്ങി നിറഞ്ഞ സമ്മേളനത്തിൽ ഹമാസിനെ ഭീകരവാദികൾ എന്ന് എന്നാണ് ശശി തരുർ വിശേഷിപ്പിച്ചത്. 'ഇസ്രയേലിൽ ആക്രമണം നടത്തിയത് ഭീകരവാദികൾ ആണ്. രണ്ടുഭാഗത്തുനിന്നും ഭീകരവാദി ആക്രമണം ഉണ്ടായി. പക്ഷേ ഇസ്രയേലിന്റെ പ്രതികരണം അതിരുകടന്നു'- ശശി തരൂർ പറഞ്ഞു. ഇത് ഫലത്തിൽ മുസ്ലിം ലീഗിന് വലിയ അടിയായി മാറിയിരിക്കയാണ്. തരൂരിനെ പങ്കെടുപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ലീഗ് അണികൾ പ്രതിഷേധം ഉയർത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























