Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കോട്ടയം ലോക്‌സഭാ സീറ്റില്‍ അച്ചു ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും... കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം സീറ്റില്‍, അവകാശം ഉന്നയിക്കുമ്പോഴും കോട്ടയം കൈവിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല....

25 NOVEMBER 2023 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ അച്ചു ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം സീറ്റില്‍ അവകാശം ഉന്നയിക്കുമ്പോഴും കോട്ടയം കൈവിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വാക്കാല്‍ ധാരണയായിക്കഴിഞ്ഞു. അച്ചു ഉമ്മനാണ് സ്ഥാനാര്‍ഥിയെങ്കില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി മോഹികളാരും കോട്ടയം സീറ്റില്‍ അവകാശവുമായി വരികയുമുമില്ല.ടോമി കല്ലാനി, കെ.സി. ജോസഫ്, ഫില്‍സണ്‍ മാത്യൂസ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങി നിരവധി പേര്‍ കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവരാണ്. നിലവില്‍ അച്ചു ഉമ്മന്‍ മത്സരിക്കാന്‍ തയാറെങ്കില്‍ മറ്റൊരു സ്ഥാനിര്‍ഥിയും പരിഗണനയ്ക്ക് വരില്ല.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ച് പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ ആന്റോ ആന്റണിയെ കോട്ടയത്ത് പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

 

എന്നാല്‍ മൂന്നു വിജയം നേടിയ ആന്റോയെ ഇത്തവണ ഒഴിവാക്കി മറ്റൊരാള്‍ക്ക് പത്തനംതിട്ട സീറ്റ് നല്‍കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് രാജ്യസഭാ സീറ്റ് ഉറപ്പുനല്‍കിക്കൊണ്ടായിരിക്കും കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കുക. നിലവില്‍ കേരളത്തിലെ 18 ലോക് സഭാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും. മഞ്ചേരി, പൊന്നാനി സീറ്റുകള്‍ പതിവുപോലെ മുസ്ലീം ലീഗിന് നല്‍കും.യുഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയാണെന്നും കോട്ടയം അവകാശപ്പെട്ട സീറ്റാണെന്നും പിജെ ജോസഫ് പറയുന്നുണ്ടെങ്കിലും ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കിയാല്‍ കോട്ടയത്ത് ജയിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പിജെ ജോസഫോ മോന്‍സ് ജോസഫോ ഒഴികെ ആരും മത്സരിച്ചാലും കോട്ടയം സീറ്റ് പിടിച്ചെടുക്കാനാവില്ല. നിലവില്‍ മുന്‍ എംപിമാരായ പിസി തോമസും ഫ്രാന്‍സീസ് ജോര്‍ജുമാണ് കോട്ടയം സീറ്റിലേക്ക് കണ്ണുവച്ചിരിക്കുന്നത്. മോന്‍സ് ജോസഫിന് നിയമസഭ വിട്ടുപോരാന്‍ താല്‍പര്യമില്ല.

പിജെ ജോസഫ് തൊടുപുഴ സീറ്റില്‍ മകന്‍ അപു ജോസഫിനെ മത്സരിപ്പിച്ചശേഷം കോട്ടയം ലോക് സഭയില്‍ മത്സരിക്കാനുള്ള സാധ്യത വിരളമാണ്.എന്നാല്‍ അടുത്ത കാലത്ത് ജോസഫ് വിഭാഗത്തില്‍ പാളയമുറപ്പിച്ചിരിക്കുന്നയാളും അതിസമ്പന്നനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയുമായി വന്നയൊരാള്‍ കേരള കോണ്‍ഗ്രസില്‍ കോട്ടയം സീറ്റില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാകാന്‍ കരുക്കള്‍ നീക്കുന്നുണ്ട്. ഇലക്ഷനില്‍ നയാ പൈസപോലും പാര്‍ട്ടി മുടക്കേണ്ടെന്നും തനിച്ചു മുടക്കാന്‍ തയാറാണെന്നും  പാര്‍ട്ടി ഫണ്ടിലേക്ക് ഒരു കോടി കൊടുക്കാന്‍ ഒരുക്കമാണെന്നുമുള്ള അഭിപ്രായത്തിലാണ്  ഇദ്ദേഹം കരുനീക്കം നടത്തുന്നതെന്നു പറയുന്നു.കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോട്ടയത്ത് ഒരു ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മാണി വിഭാഗം പിന്നീട് ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ തോമസ് ചാഴികാടന്‍ നിലവില്‍ എല്‍ഡിഎഫ് എംപിയാണ്.

 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോട്ടയം സീറ്റ് എല്‍ഡിഎഫ് മാണി വിഭാഗത്തിന് നല്‍കുമെന്ന് തീര്‍ച്ചയാണ്. ആ നിലയില്‍ നിലവിലെ എംപി തോമസ് ചാഴികാടന്‍തന്നെയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് വ്യക്തമാണ്.നിലവില്‍ കോട്ടയം ലോക് സഭാ മണ്ഡലത്തില്‍പ്പെട്ടെ ഭൂരിപക്ഷം അസംബ്ലി സീറ്റുകളും യുഡിഎഫിനൊപ്പമാണ്. പാലാ, പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പിറവം സീറ്റുകള്‍ യുഡിഎഫിനൊപ്പവും ഏറ്റുമാനൂരും വൈക്കവും എല്‍ഡിഎഫിനൊപ്പവുമാണ്. ശക്തമായ മത്സരം കാഴ്ചവച്ചാല്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നിലനിറുത്താനാകുമെന്നും അച്ചുവിനെ മാത്രം പരിഗണിച്ചാല്‍ മതിയെന്നുമാണ് കോണ്‍ഗ്രസ് തീരുമാനം. വോട്ടര്‍മാരുടെ നിലപാട് പരിശോധിച്ചാല്‍ ഒരു ലക്ഷത്തോളം വോട്ടുകളുടെ മുന്‍തൂക്കം യുഡിഎഫിനുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പൊതുവിലയിരുത്തല്‍. എന്നാല്‍ കോട്ടയത്തെ ജനകീയ എംപി എന്ന നിലയില്‍ വ്യക്തിഗത വോട്ടുകള്‍ ചാഴികാടന് അനുകൂലമാണെന്നും കടുത്ത മത്സരത്തിലൂടെ വിജയം ഉറപ്പാണെന്നും എല്‍ഡിഎഫ് കരുതുന്നു.

 

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വിയാണ് എല്‍ഡിഎഫിന് ഇപ്പോഴും ക്ഷീണമായിരിക്കുന്നത്.ജെയ്ക് സി തോമസ് തീരെ ദുര്‍ബലസ്ഥാനാര്‍ഥിയായിരുന്നുവെന്നാണ് പിന്നീട് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിലയിരുത്തലുണ്ടായത്.കേരളത്തില്‍ 20 ലോക് സഭാ സീറ്റുകളിലും വിജയം ഉറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. നിലവില്‍ എല്‍ഡിഎഫിനൊപ്പമുള്ള ആലപ്പുഴ സീറ്റ് ആരിഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാകും. ഇത്തരത്തില്‍ 20 സീറ്റുകളിലും വിജയം ഉറപ്പിക്കാന്‍ കോട്ടയം പരീക്ഷണ മണ്ഡലമാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.ഇടുക്കി, പത്തനംതിട്ട, എറണാകുളം സീറ്റുകള്‍ നിലവില്‍ കോണ്‍ഗ്രസിന്റെ കൈകളിലാണ്. ഈ സീറ്റുകളൊന്നും കോട്ടയത്തിനു പകരം  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു കൊടുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. അതേ സമയം കോട്ടയം വിട്ടൊരു കളിയുമില്ലെന്ന മട്ടിലാണ് പിജെ ജോസഫിന്റെ നീക്കങ്ങള്‍. പത്തിലേറെ സീറ്റുകളില്‍ മനത്സരിച്ചിട്ട് 2 സീറ്റില്‍ മാത്രം നിയമസഭയില്‍ ജയിച്ച ജോസഫ് വിഭാഗത്തിന് ജനപിന്തുണയില്ലെന്നും കോണ്‍ഗ്രസിന്റെ തണല്‍പറ്റി നീങ്ങുന്ന ചെറിയ പാര്‍ട്ടിയാണെന്നുമാണ് കോ്ണ്‍ഗ്രസ് ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (30 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (47 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (54 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends