26/ 11 ഇന്ത്യയുടെ ചരിത്രത്തിൽ രക്തം കൊണ്ട് അടയാളപ്പെടുത്തുന്ന ദിവസം; രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയിൽ നടന്നത്; ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്നത്തെ ദിനം ആർക്കും മറക്കാൻ സാധിക്കില്ല!!! 26/ 11 ഇന്ത്യയുടെ ചരിത്രത്തിൽ രക്തം കൊണ്ട് അടയാളപ്പെടുത്തുന്ന ദിവസമാണ്. മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികം . ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയിൽ നടന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യ ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. തീവൃവാദത്തെ എല്ലാ ശക്തിയുമെടുത്ത് ഇന്ത്യ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും മൻ കി ബാത്തിലൂടെ വ്യക്തമാക്കി.
അതേസമയം, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ലഷ്കർ ഇ തയ്ബ ഭീകരവാദികൾ കടൽമാർഗം മുംബൈയിലെത്തി ഇന്ത്യയിൽ തീവ്ര വാദം നടത്തിയത് രാജ്യത്തിനു മറക്കാനാകില്ല ആക്രമണം നീണ്ട് നിന്നത്, അറുപത് മണിക്കൂറോളമാണ് . നഗരത്തിലുടനീളം ഒന്നിലധികം സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്.
താജ്മഹല്‍ പാലസ് ഹോട്ടല്‍, ഒബ്‌റോയ് ട്രിഡന്റ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ ഹൗസ്, പ്രശസ്ത കഫേയായ ലിയോപോള്‍ഡ് തുടങ്ങി മുംബൈ നഗരത്തിന്റെ തിരക്കേറിയ സ്ഥലങ്ങളിലാണ് ആക്രമണം നടത്തി . ഇന്ത്യന്‍ ആര്‍മി ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ പിടിച്ചെടുക്കുന്നത് വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരും പൗരന്മാരും അടക്കം 160ല്‍ അധികം നിരപരാധികളുടെ ജീവന്‍ നഷ്ടമായി. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha


























