നാളെ വീണ്ടും യുദ്ധം നെതന്യാഹു എത്തി ഹമാസ് ചാരമാകും

ഹമാസ് തീവ്രവാദികളിൽ ഒരാൾപോലും അവശേഷിക്കാതെ അവരെ ഉൻമൂലനം ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു. ഹമാസ് ഇല്ലാത്ത പലസ്തീനും ലോകവും ഉണ്ടാവാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപനത്തോടെ യുദ്ധം തുടരും എന്ന് വ്യക്തമായിരിക്കുന്നു.
നാലു ദിവസത്തെ യുദ്ധവിരാമം താൽക്കാലികം മാത്രമാണെന്നും ഹമാസുകളെ വകവരുത്തുകയെന്നത് തന്റെ ജീവിതനിയോഗമാണെന്നും നെതന്യാഹു പറഞ്ഞതോടെ ഇനി വരാനിരിക്കുന്നത് അതിഘോര യുദ്ധം.
നാളെ മുതൽ യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചതോടെ ഭയാനകമായ മറ്റൊരു യുദ്ധ സാഹചര്യമാണ് വരാൻപോകുന്നത്.
നാലു ദിവസത്തെ യുദ്ധവിരാമത്തിന്റെ ഭാഗമായി 41 ഇസ്രായേലി ബന്ദികളേ ഹമാസും 78 പലസ്തീൻ തടവുകാരേ ഇസ്രായേലും മോചിപ്പിച്ചു എന്നതല്ലാതെ യുദ്ധം തീർന്നിട്ടില്ല. ഒക്ടോബർ ഏഴിന് ഹമാസുകൾ പിടിച്ചെടുത്ത 180 ഇസ്രായേലി ബന്ദികൾ ഇപ്പോഴും ഹമാസുകളുടെ രഹസ്യ തുരങ്കത്തിനുള്ളിൽ എവിടെയോ കഴിയുന്നുണ്ട്.
അതേ സമയം രണ്ടായിരം പലസ്തീനികൾ ഇസ്രായേലിന്റെ കൈവശം വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്.
അതേ സമയം ഇനിയൊരു യുദ്ധത്തിന് തങ്ങളില്ലെന്ന കീഴടങ്ങൾ നിലപാട് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നു. ആയുധക്കോപ്പുകൾ വൻതോതിൽ തകർക്കപ്പെട്ടു എന്നതു മാത്രമല്ല പതിമൂവായിരം പലസ്തീനികളെ അവർക്ക് നഷ്ടപ്പെടുകയും ചെയ്തു. ഇതിൽതന്നെ നാലായിരത്തിലോറെ കുഞ്ഞുങ്ങൾ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഹമാസുകളുടെ താവളങ്ങളെല്ലാം ഇസ്രായേൽ കണ്ടെത്തിയിരിക്കെ ഇനി ഒരിക്കൽപോലും അവർക്ക് ഇസ്രായേലിനെതിരെ ഒരു നീക്കം നടത്താനോ തീവ്രവാദം പോഷിപ്പിക്കാനോ സാധിക്കില്ലെന്നും ഹമാസ് തിരിച്ചറിഞ്ഞിരിക്കുന്നു.
മാത്രവുമല്ല ഗാസയിലെ ഹമാസിന്റെ തലവന്മാരിൽ ഏറെപ്പേരെയും ഇതിനകം ഇസ്രായേൽ വധിച്ചുകഴിഞ്ഞു. നേതാക്കളെ ഒന്നാകെ ഇസ്രായേൽ വകവരുത്തിയതോടെ ഇനിയൊരു പോരാട്ടം നയിക്കാൻ ഹമാസുകൾക്ക് ആരുമില്ല.
ഹമാസ് അവശേഷിക്കുന്ന ലോകം ഇസ്രായേലിനു സുരക്ഷിതമല്ല. അതിനാൽ ഭീഷണിയെ ഇല്ലായ്മ ചെയ്യുമെന്നാണ് ഇസ്രായേൽ ആവർത്തിക്കുന്നത്.
ഹമാസ് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നത് ഹമാസിന്റെ വടക്കൻ ബ്രിഗേഡിന്റെ കമാൻഡർ അഹമ്മദ് അലും മറ്റ് മൂന്ന് മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടുവെന്നാണ്. ഇതിൽ അഹമ്മദ് അൽ സൈനിക കൗൺസിലിൽ അംഗവും ബ്രിഗേ
ഡിന്റെ റോക്കറ്റ് ഫയറിംഗ് യൂണിറ്റുകളുടെ തലവനും ആയിരുന്നു.
ഹമാസിന്റെ മറ്റൊരു തലവനായിരുന്ന അബു അനസും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. 2017-ൽ അമേരിക്ക പ്രത്യേകമായി ആഗോള ഭീകരനായി പട്ടികയിൽപെടുത്തിയ തീവ്രവാദിയാണ് അബു അനസ്.
ഗാസയിലെ ഹമാസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ അഭിപ്രായത്തിൽ, പതിനാറായിരം പേർ 48 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടിരിക്കുന്നു. അതിൽ ഭൂരിഭാഗവും സാധാരണക്കാരും കുട്ടികളുമാണ്. ഹമാസുകൾ ജനവാസ കേന്ദ്രങ്ങളിൽ മിസൈൽ തറകളും ആയുധങ്ങളും ഭീകര താവളങ്ങളും ഒരുക്കിയതാണ് ഇത്രയധികം പലസ്തീനികൾ യുദ്ധത്തിന്റെ ആദ്യ പത്തു ദിവസങ്ങളിൽതന്നെ കൊല്ലപ്പെടാൻ കാരണം. ഹമാസുകളുടെ ഈ കേന്ദ്രങ്ങളെല്ലാം ഇസ്രായേൽ ചാര ഉപഗ്രഹങ്ങൾ കൃത്യമായി കണ്ടെത്തുകയും അവിടമെല്ലാം ബോംബിംഗിൽ നിലംപരിശാക്കുകയും ചെയ്തു. ഇതോടെ വൻതോതിൽ ആയുധങ്ങൾ ഹമാസിനു നഷ്ടമാവുകയും ചെയ്തു.
സാധാരണ യുദ്ധത്തിൽ ജനങ്ങളേ വധിക്കില്ലെന്ന ധാരണയിലാണ് പലസ്തീനികളെ മറയാക്കി ഹമാസ് ഇത്തരത്തിൽ നീങ്ങിത്തുടങ്ങിയത്.
നാളെ ശക്തമാകാൻപോകുന്ന യുദ്ധം ചുരുങ്ങിയത് രണ്ടുമാസം കൂടി തുടരുമെന്നും ഇതോടെ ഹമാസുകളെ പൂർണമായി വകവരുത്താനാകുമെന്നും ഇസ്രായേൽ കണക്കുകൂട്ടുന്നു.സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്താനും അവർക്ക് ധൈര്യം പകരാനുമായി
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ഗാസ മുനമ്പിലെത്തയിരുന്നു. സുരക്ഷാ സേനയുമായി അദ്ദേഹം മൂന്നു മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനികരുമായും കമാൻഡർമാരുമായും നെതന്യാഹു സംസാരിക്കുകയും ചെയ്തു.
സൈനികർക്കൊപ്പം നിന്ന് നെതന്യാഹു സംസാരിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ഓഫീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.സൈനിക വേഷത്തിൽ ഹെൽമറ്റ് ധരിച്ചാണ് നെതന്യാഹു ഗാസയിൽ എത്തിയത്.
ഹമാസുമായുള്ള വെടിനിർത്തൽ ഇന്ന് അവസാനിക്കുന്നതോടെ കൂടുതൽ തീവ്രതയോടെ ഗാസായിൽ ബോംബാക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി ആവർത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടുതൽ ആയുധങ്ങൾ സംഭരിക്കുക, കരുത്താർജിക്കുക, യുദ്ധം പൂർവാധികം ശക്തിയോടെ തുടരുക എന്നാണ് ഇസ്രായേലിന്റെ എക്കാലത്തെയും നയം.
യുദ്ധം ശക്തിപ്പെടുത്താനിരിക്കെ വടക്കൻ ഗാസയിലേക്ക് മടങ്ങരുതെന്ന് ഇസ്രായേൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്കൻ ഗാസയിലെ യുദ്ധമേഖലയിലെ തങ്ങളുടെ വീടുകളിലേക്ക് പലസ്തീനികൾ മടങ്ങിപ്പോകാൻ ശ്രമിക്കില്ല എന്നതായിരുന്നു താൽക്കാലിക വെടിനിർത്തലിന്റെ ഒരു വ്യവസ്ഥ.
താൽക്കാലിക വെടിനിർത്തൽ ഇന്ന് അവസാനിക്കാനിരിക്കെ വെടിനിർത്തൽ നീട്ടാൻ അമേരിക്ക, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തിവരികയാണ്. ഇതുവഴി കൂടുതൽ ബന്ദികളെ മോചിപ്പിക്കാനും കൂടുതൽ മാനുഷിക സഹായം ഗാസയിൽ എത്തിക്കാനും സാധിക്കുമെന്ന് ഹമാസ് കരുതുന്നു.
https://www.facebook.com/Malayalivartha


























