കനത്തമഴയെയും മിന്നലിനെയും തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

കനത്തമഴയെയും മിന്നലിനെയും തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ജയ്പുര്‍, ലക്‌നോ, അമൃത്‌സര്‍,അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.
കനത്തമഴയും ഇടിമിന്നലും കാരണമാണ് വിമാനങ്ങള്‍ വഴിതിരിച്ചതെന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
16ല്‍ പത്തും ജയ്പുരിലേക്കാണ് വഴിതിരിച്ചു വിട്ടത്. ലക്‌നോവിലേക്ക് മൂന്ന്,അമൃത്‌സറിലേക്ക് രണ്ട്,അഹമ്മദാബാദിലേക്ക് ഒന്ന് എന്നിങ്ങനെയാണ് വഴിതിരിച്ചു വിട്ടത്.
"
https://www.facebook.com/Malayalivartha


























