ഓയൂരിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച് സ്ത്രീയെ കുറിച്ചുള്ള അന്വേഷണം പൊലീസിന് നൽകുന്നത് നിർണ്ണായക വിവരങ്ങൾ. ഉന്നത ബന്ധങ്ങളുള്ള ഹണിട്രാപ്പ് സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്നാണ് സംശയം..?

ഓയൂരിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച് സ്ത്രീയെ കുറിച്ചുള്ള അന്വേഷണം പൊലീസിന് നൽകുന്നത് നിർണ്ണായക വിവരങ്ങൾ. ഉന്നത ബന്ധങ്ങളുള്ള ഹണിട്രാപ്പ് സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്നാണ് സംശയം. തിരുവനന്തപുരത്തെ പ്രധാന ക്ഷേത്രത്തെ മറയാക്കി ഒരു ഹണിട്രാപ്പ് സംഘം പ്രവർത്തിച്ചിരുന്നു. ശ്രീകാര്യത്തും ശ്രീകണ്‌ഠേശ്വരത്തേക്കും പൊലീസ് അന്വേഷണമെത്തിയത് അങ്ങനെയാണ്. എന്നാൽ കാർ വാഷിങ് കേന്ദ്രത്തെ അന്വേഷണത്തിൽ ബന്ധപ്പിക്കുന്ന വ്യക്തമായ തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് തൊട്ടു മുന്നിലാണ് കാർ വാഷിങ് കേന്ദ്രം. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് തൊട്ടടുത്തുള്ള അതിപ്രശസ്ത ക്ഷേത്രത്തിൽ ഹണിട്രാപ്പ് സംഘങ്ങൾ ഒളിത്താവളമാക്കുന്നത് നേരത്തെ പുറത്തു വന്ന വാർത്തകളാണ്. ഇതിന് പുതിയ തലം നൽകുന്ന തരത്തിലാണ് ഇപ്പോൾ അന്വേഷണമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നിലെ കാർ വാഷിങ് കേന്ദ്രത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയത്.
https://www.facebook.com/Malayalivartha


























