മലയാളി യുവതിയെ മുംബയിലെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

20കാരിയായ മലയാളി യുവതിയെ മുംബയിലെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഗ്‌നിവീര്‍ സ്‌കീമില്‍ നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള പരിശീലനം നടത്തുന്നതിനാണ് പെണ്‍കുട്ടി മുംബയിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
രണ്ടാഴ്ച മുമ്പാണ് യുവതി മുംബയിലെത്തിയത്. ആണ്‍സുഹൃത്തുമായി വഴക്കിട്ടതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. മുംബയ് മലാഡ് വെസ്റ്റിലെ ഐഎന്‍എസ് ഹംല ബേസിലെ ഹോസ്റ്റല്‍ മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിന് പിന്നാലെ ഹോസ്റ്റല്‍ അധികൃതര്‍ പൊലീസിനേയും ഡോക്ടറേയും വിവരമറിയിച്ചു. ഡോക്ടര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ മരണം സ്ഥിരീകരിച്ചത്. മാല്‍വാനി പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha