ചരിത്രകാരി ഡോ. തസ്‌നീം സുഹ്‌റവര്‍ദി അന്തരിച്ചു...

ചരിത്രകാരി ഡോ. തസ്‌നീം സുഹ്‌റവര്‍ദി (57) അന്തരിച്ചു. മധ്യകാല ഇന്ത്യാ ചരിത്രത്തിലെ ആധികാരിക ശബ്ദങ്ങളില്‍ ഒരാളായിരുന്ന ഡോ. തസ്‌നീം ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ചരിത്ര വിഭാഗം അധ്യാപികയായിരുന്നു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
പ്രമുഖ എഴുത്തുകാരനും ഗാലിബ് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറുമായിരുന്ന സഈദ് സുഹ്‌റവര്‍ദിയുടെയും ഷാഹിദയുടെയും മകളാണ്. സുപ്രീം കോടതി മുന്‍ അഭിഭാഷകന്‍ പരേതനായ അനിസ് സുഹ്‌റവര്‍ദി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നിലോഫര്‍ സുഹ്‌റവര്‍ദി എന്നിവര്‍ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha























