ക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച് ഇഡി; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാക്കണം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഫാറൂഖ് അബ്ദുള്ളയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു .ജനുവരി 11 വ്യാഴാഴ്ച യാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്. 2022ലാണ് ഈ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്.
ശ്രീനഗർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയായ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ 2022-ൽ ഇഡി കുറ്റം ചുമത്തിയത് . ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് പരസ്പരം ബന്ധമില്ലാത്തവരുടെ വിവിധ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ഇഡിയും സിബിഐയും അന്വേഷിക്കുന്ന കേസിൽ ഇഡിയുടെ കുറ്റപത്രത്തിൽ ഫറൂഖ് അബ്ദുല്ലയുടെ പേരുണ്ട്.
2002 മുതൽ 2011 വരെ ഗ്രാന്റായി ബിസിസിഐ നൽകിയ തുകയിലാണ് തിരിമറി നടന്നിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. 43 കോടി രൂപ ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേൻ ഭാരവാഹികളുടേതുൾപ്പെടെയുള്ള അക്കൗണ്ടുകളിലേയ്‌ക്ക് മാറ്റിയ ശേഷം പിൻവലിക്കപ്പെട്ടു. കേസിൽ പ്രതിയായ അസൻ അഹമ്മദ് മിർസ എന്നയാളുടെ 7.25 കോടിരൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
https://www.facebook.com/Malayalivartha























