Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീണ്ടും സ്റ്റാലിന്‍ തന്നെ... തമിഴ്‌നാട്ടില്‍ സ്റ്റാലിന് വന്‍ സ്വീകാര്യത; തിളങ്ങി ഉദയനിധിയും; സ്റ്റാലിന്‍ എത്തേണ്ടിടത്ത് ജൂനിയര്‍, പ്രളയ യോഗങ്ങളിലടക്കം അധ്യക്ഷന്‍; ഉദയനിധി ഉപമുഖമന്ത്രിയാകുമോ എന്ന് അഭ്യൂഹം ശക്തം; തമിഴ്നാട്ടില്‍ ശതകോടികളുടെ നിക്ഷേപം; വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുമെന്ന് സ്റ്റാലിന്റെ ഉറപ്പ്; 60,000 കോടിയെറിഞ്ഞ് റിലയന്‍സ്

12 JANUARY 2024 08:53 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ വീണ്ടും സ്റ്റാലിന്‍ അധികാരത്തിലേറാന്‍ സാധ്യത വളരെ കൂടുതല്‍. അതിനിടെ ഡിഎംകെ നേതാവും കായിക മന്ത്രിയുമായ ഉദയനിധിയെ വൈകാതെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് അഭ്യൂഹം. ഡിഎംകെ നേതാക്കള്‍ക്കിടയില്‍ ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരിയില്‍ എംകെ സ്റ്റാലിന്‍ വിദേശയാത്ര നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ഡിഎംകെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിന് മുമ്പായി ഉദയനിധി സ്റ്റാലിന്‍ ഡെപ്യൂട്ടി സിഎം സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയെന്നാണ് അഭ്യൂഹം. ജനുവരി 21-ന് സേലത്ത് ചേരുന്ന പാര്‍ട്ടിയുടെ യൂത്ത് വിങ് യോഗത്തിന് ശേഷം ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെയെങ്കില്‍ എംഎല്‍എ ആയി രണ്ടര വര്‍ഷം പിന്നിടുമ്പോഴാണ് മന്ത്രിസഭയില്‍ രണ്ടാമന്‍ ആകാന്‍ ഉദയനിധി സ്റ്റാലിന് കളമൊരുങ്ങുന്നത്. ലോക്‌സഭ തെരെഞ്ഞെടുപ്പെടുപ്പിന് ശേഷം സ്റ്റാലിന്റെ മകന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രചാരണം. വിദേശയാത്രക്ക് പോകും മുന്‍പ് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഡിഎംകെയ്ക്കുള്ളില്‍ ഇപ്പോഴത്തെ അടക്കംപറച്ചില്‍.

21ന് സേലത്തു തുടങ്ങുന്ന ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇതിനുള്ള കളമൊരുക്കിയേക്കും. പ്രതിപക്ഷം ദുര്‍ബലമായിരിക്കുന്ന അവസരം നഷ്ടമാക്കരുതെന്നാണ് ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനായി വാദിക്കുന്നവരുടെ അഭിപ്രായം. നിലവില്‍ മന്ത്രിമാരില്‍ പത്താമന്‍ എന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും, ചെന്നൈ പ്രളയദിവസങ്ങള്‍ മുതല്‍ പല അവലോകന യോഗങ്ങളിലും ഉദയനിധി ആണ് അധ്യക്ഷന്‍. അടുത്തിടെ സ്റ്റാലിന്‍ ഉദ്ഘാടകനാകുമെന്ന് അറിയിച്ചിരുന്ന ചില പരിപാടികളില്‍ അവസാന നിമിഷം ഉദയനിധി പകരമെത്തി.

ഈയാഴാച്ച ഉദയനിധിയുടെ യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയെ സഹായിക്കാന്‍ ഉള്ളവരാണ് എന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. അതേസമയം ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കിയാല്‍ കുടുംബപാര്‍ട്ടി എന്ന ആക്ഷേപം ബിജെപി ശക്തമാക്കുമെന്ന് അഭിപ്രായപ്പെടുന്നവരും ഡിഎംകെയിലുണ്ട്. എന്തായാലും സ്റ്റാലിന്‍ കുടുംബത്തിന്റെ തീരുമാനം മാത്രമാകും ഇക്കാര്യത്തില്‍ നിര്‍ണായകം.

2030നുള്ളില്‍, തമിഴ്‌നാടിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്നാടിനെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ധാരണാപത്രങ്ങള്‍ ഉടന്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല.

നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ആഗോള നിക്ഷേപക സംഗമം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ തമിഴ്നാട് വലിയ പങ്ക് വഹിക്കുന്നതിനാലാണ് 2030ല്‍ വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ് തമിഴ്നാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്നാട് വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ അധികം വൈകാതെ കൈവരിക്കുമെന്നാണ് വിശ്വാസമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. തമിഴ്നാട്ടില്‍ റിലയന്‍സ് 25,000 കോടിയും ജിയോ 35,000 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ പുതിയ നിക്ഷേപം നടത്താന്‍ റിലയന്‍സ് തയാറാണ്. കാനഡ ആസ്ഥാനമായുള്ള ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റ്, യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ റിയാലിറ്റി എന്നിവയുമായി ചേര്‍ന്നുള്ള അത്യാധുനിക ഡേറ്റ സെന്റര്‍ ചെന്നൈയില്‍ ഉടന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.

ആഗോള നിക്ഷേപ സംഗമത്തിലൂടെ വമ്പന്‍ നിക്ഷേപങ്ങളാണ് തമിഴ്നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. വൈദ്യുത വാഹന മേഖലയിലെ ഭീമന്‍ന്മാരായ വിയറ്റ്നാം കമ്പനി വിന്‍ഫാസ്റ്റ് തൂത്തുക്കുടിയില്‍ 16,000 കോടി രൂപ നിക്ഷേപിക്കും. കൃഷ്ണഗിരിയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റിലേക്ക് ടാറ്റ ഇലക്ട്രോണിക്സ് 16,000 കോടിയുടെ നിക്ഷേപം നടത്തും. ആപ്പിള്‍ ഐ ഫോണിന്റെ ഘടകങ്ങള്‍ നിര്‍മിക്കുകയും അസംബ്ലിങ് നടത്തുകയും ചെയ്യും. 46,000ലേറെ പേര്‍ക്കു തൊഴില്‍ ലഭിക്കും.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (25 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends