മുംബൈ നഗരത്തിലെ ആറിടത്ത് സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി!!! അജ്ഞാത ഭീഷണി സന്ദേശത്തിന്റ അടിസ്ഥാനത്തിൽ മുംബൈ നഗരത്തിൽ പരിശോധന ശക്തമാക്കി

ഇന്ത്യയെ മുൾമുനയിൽ നിർത്തി സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി. മുംബൈ നഗരത്തിനാണ് സ്ഫോടന പരമ്പര നടത്തുമെന്ന ഭീഷണി ഉയർന്നിരിക്കുന്നത്. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി സന്ദേശം കിട്ടിയിരിക്കുന്നത്.
ഇതോടെ നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ നഗരത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അജ്ഞാത സന്ദേശമാണ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ കിട്ടിയത്.
പൊലീസിന് സന്ദേശം നല്‍കിയ ആളെ കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ മാസം മുംബൈയിലെ എട്ടു സ്ഥാപനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം കിട്ടി. ബൈക്കുള മൃഗശാലയ്ക്കും ബോംബ് ഭീഷണിയുണ്ടായി. ജനുവരി 24 ന് ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജസന്ദേശമാണെന്ന് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















