കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി....ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു
കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാനായി അതിര്‍ത്തികള്‍ അടച്ചു . താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനൂറോളം കര്‍ഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന കര്‍ഷക സമരത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ദില്ലി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി അതിര്‍ത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. പതിമൂന്നിനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇന്ന് തന്നെ പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങിയേക്കും .
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള ഇരുനൂറോളം കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏഴ് ജില്ലകളിലെ നിരോധനാജ്ഞക്ക് പുറമെ പലയിടങ്ങളിലും ഇന്റര്‍നെറ്റും നിരോധിച്ചു. കര്‍ഷക സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ഷക സമരത്തെ നേരിടാന്‍ അതിര്‍ത്തികളില്‍ ആണികളും കമ്പികളും നിരത്തിയതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും അതിന്റെ വിജ്ഞാപനം ഇതുവരെ ഇറങ്ങിയില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ . സമരം പ്രഖ്യാപിച്ച കര്‍ഷകരമായുള്ള രണ്ടാം ഘട്ട മന്ത്രിതല ചര്‍ച്ച ഇന്ന് വൈകിട്ട് നടക്കും.
https://www.facebook.com/Malayalivartha