ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് ടിടിഇ (ട്രാവലിങ് ടിക്കറ്റ് എക്‌സാമിനര്‍) ആയി നാഗര്‍കോവില്‍ സ്വദേശി
ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് ടിടിഇ (ട്രാവലിങ് ടിക്കറ്റ് എക്‌സാമിനര്‍) ആയി നാഗര്‍കോവില്‍ സ്വദേശി സിന്ധു ഗണപതി (37). കഴിഞ്ഞയാഴ്ചയാണ് ഡിണ്ടിഗല്‍ റെയില്‍വേ സ്‌റ്റേഷനിലെ ടിടിഇ ഉദ്യോഗസ്ഥയായി സിന്ധു നിയമിതയായത്.
2003ല്‍ റെയില്‍വേ ജോലിയില്‍ പ്രവേശിച്ച ജി സിന്ദന്‍ പിന്നീട് സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി ഉപേക്ഷിച്ച് സഹട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയെങ്കിലും 18 മാസത്തിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ലിംഗമാറ്റം അംഗീകരിച്ച റെയില്‍വേ അധികൃതര്‍ തന്നെ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു .
"
https://www.facebook.com/Malayalivartha